ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പുതിയ പദ്ധതിയുമായി ‘തണൽ ബഹ്‌റൈൻ ചാപ്റ്റർ’

മനാമ: കേരളത്തിലെ വിവിധ ജില്ലകളിലും പോണ്ടിച്ചേരി ,കർണ്ണാടക എന്നിവിടങ്ങളിലായി വിവിധ ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ‘തണൽ’ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണത്തിന്​ വിവിധ പദ്ധതി തയ്യാറാക്കിയതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂരും കോഴിക്കോടും എടച്ചേരിയിലും വടകരയിലുമായി തണലി​​​െൻറ നേതൃത്വത്തിൽ ആറ്​ സ്​കൂളുകൾ  ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്നുണ്ട്​.

രാജ്യാന്തര നിലവാരത്തിലുള്ള റിസർച്ച് ആൻറ്​ റീഹാബിലിറ്റേഷൻ സ്​കൂൾ കാമ്പസിനായുള്ള പ്രവർത്തനങ്ങൾ കുറ്റ്യാടിയിലെ പാലേരിയിൽ ഏകദേശം സജജമായി. ഭിന്നശേഷി ലക്ഷണങ്ങൾ കണ്ടെത്തുന്ന ദിവസം മുതൽതന്നെ സഹായം നൽകുന്ന പദ്ധതികളാണ്​ തണൽ വിഭാവനം ചെയ്യുന്നത്​. കുട്ടികളുടെ മൂന്നു മാസം തൊട്ട് ആറു വയസുവരെയും ആറുവയസ്​ തൊട്ട് 18വരെയും 18  മുതൽ 22 വയസ്​ വരെയും മൂന്ന് ഘട്ടങ്ങളിലൂടെ നീളുന്ന പരിശീലന പദ്ധതികളാണ് തണൽ സ്​കൂളുകൾ മുമ്പോട്ടു വെക്കുന്നത്.

വളരെ ചെറുപ്പത്തിൽ കുട്ടികളെ ഏറ്റെടുക്കുന്നതിലൂടെ ശാരീരികവും മാനസികവുമായ പരിധികളും പരിമിതികളും 60 ശതമാനവും പേർക്കും മറികടക്കാനാവും. സാധാരണ സ്​കൂളിലേക്ക് പറഞ്ഞയക്കാൻ ശാരീരിക, മാനസിക അവസ്ഥകൾ പാകപ്പെടാത്ത കുട്ടികളെ തണൽ 18 വയസുവരെ ഏറ്റെടുക്കുന്നു .ഇതിനുശേഷം സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാൻ പാകത്തിലൊരു തൊഴിലും പഠിപ്പിച്ച് സമൂഹത്തിനൊപ്പം നടക്കാൻ കഴിയുന്ന വ്യക്തിത്വമാക്കി മാറ്റുന്നു. 

നിലവിൽ 700 ലധികം കുട്ടികൾ  ജീവിക്കാനുള്ള പരിശീലനം നേടിക്കൊണ്ടിരിക്കുന്നുണ്ട്. ഡോ. ഇദ്​രിസ്​, ആർ പവിത്രൻ, അബ്​ദുൽ മജീദ്​ കുറ്റ്യാടി, റഫീഖ്​ അബ്​ദുല്ല, സോമൻ ബേബി, റസാഖ്​ മൂഴിക്കൽ, യു.കെ ബാലൻ, കെ.പി ​ൈഫസൽ  എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്​ധിച്ചു. 

Tags:    
News Summary - Thanal Bahrain Chapter-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.