Posted On
date_range Updated On
date_range തണൽ ബഹ്റൈൻ ചാപ്റ്റർ സ്കൂൾ ബസ് കൈമാറി
മനാമ: തണൽ ബഹ്റൈൻ ചാപ്റ്റർ, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൽകുന്ന സ്കൂൾ ബസിെൻറ താക്കോൽദാനം തണൽ ബഹ്റൈൻ ചാപ്റ്റർ വൈസ് ചെയർമാൻ ഉസ്മാൻ ടിപ്ടോപ്, അലി കോമത്ത് എന്നിവർ ചേർന്ന് കേരള സഹകരണ മന്ത്രി ടി.പി. രാമകൃഷ്ണന് നൽകി നിർവഹിച്ചു. മന്ത്രി കെ.കെ. ശൈലജ ടീച്ചർ, തണൽ ചെയർമാൻ ഡോ. വി. ഇദ്രീസ്, തണൽ, കരുണ ചെയർമാൻ അബ്ദുൽ മജീദ് തെരുവത്ത് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങുകൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ലീല അധ്യക്ഷത വഹിച്ചു. തണൽ ഭിന്നശേഷിക്കാർക്കുവേണ്ടി ഇക്കഴിഞ്ഞ ജനുവരിയിൽ ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, ബഹ്റൈൻ മൊബിലിറ്റി ഇൻറർനാഷനൽ, ലുലു ബഹ്റൈൻ എന്നിവിടങ്ങളിൽ നടത്തിയ പരിപാടികളിൽനിന്ന് ലഭിച്ച തുക ഉപയോഗിച്ചാണ് ജീവകാരുണ്യ പ്രവർത്തനം നടത്തിയതെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.