യു​നൈ​റ്റ​ഡ് പാ​ര​ന്‍റ് പാ​ന​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം

യു.പി.പി അധ്യാപക ദിനം ആഘോഷിച്ചു

മനാമ: യുനൈറ്റഡ് പാരന്‍റ് പാനല്‍ (യു.പി.പി) അധ്യാപക ദിനം ആഘോഷിച്ചു. സല്‍മാനിയയില്‍ നടന്ന ചടങ്ങില്‍ യു.പി.പി ചെയര്‍മാൻ എബ്രഹാം ജോണ്‍ അധ്യക്ഷത വഹിച്ചു.

സ്വന്തം ജീവിതത്തിന്‍റെ നല്ലഭാഗവും സമൂഹത്തിന്‍റെ ഉന്നമനത്തിന് വേണ്ടിയും നാളത്തെ നല്ല പൗരന്മാരെ വാര്‍ത്തെടുക്കുന്നതിനും ഉഴിഞ്ഞുവെക്കുന്ന അധ്യാപകരെ ആദരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്കൂള്‍ അധ്യാപകന്‍ ജോണ്‍സണ്‍ ദേവസ്യ മുഖ്യാതിഥി ആയിരുന്നു. ബഹ്റൈനിലെ വിവിധ സ്കൂളുകളിലായി പ്രവര്‍ത്തിക്കുന്ന സെമീറ ഷെയ്ഖ്, (ഇന്ത്യന്‍ സ്കൂള്‍) രാധിക അനില്‍കുമാര്‍ (ഭവന്‍സ്), ശോഭ നായര്‍ (സേക്രട്ട് ഹാര്‍ട്ട് സ്കൂള്‍), ദിവ്യ ദീപക് മേനോന്‍ (അല്‍നൂര്‍ സ്കൂള്‍), രശ്മി ശ്രീകാന്ത് (ന്യൂ ഇന്ത്യന്‍ സ്കൂള്‍), ഇന്ദു വിനീത് (അല്‍നൂര്‍ സ്കൂള്‍) എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സമൂഹത്തില്‍നിന്നും കുട്ടികളില്‍നിന്നും ലഭിക്കുന്ന സ്നേഹത്തിെന്‍റയും പിന്തുണയുടെയും അനുഭവങ്ങള്‍ അധ്യാപകർ പങ്കുവെച്ചു. യു.പി.പി ഭാരവാഹികളായ യു.കെ. അനില്‍, ദീപക് മേനോന്‍, എബി തോമസ്, ജോൺ തരകന്‍, തോമസ് ഫിലിപ്, ഡോണ്‍, വിനീത് ബെഹവാനി എന്നിവര്‍ സംസാരിച്ചു. ജ്യോതിഷ് പണിക്കര്‍ സ്വാഗതവും മോനി ഒടികണ്ടത്തില്‍ നന്ദിയും പറഞ്ഞു. എഫ്.എം. ഫൈസല്‍ ചടങ്ങുകൾ നിയന്ത്രിച്ചു.

Tags:    
News Summary - Teacher's Day was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.