സുവർണം 2024 ഈ മാസം ഒമ്പതിന് ഇന്ത്യൻ ക്ലബിൽ

മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബി.എം.സിയും സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് സുവര്‍ണം 2024 മേയ് ഒമ്പതിന് വൈകീട്ട് ആറു മുതൽ 11 വരെ ഇന്ത്യൻ ക്ലബിൽ നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുന്ന കോമഡി ഫെസ്റ്റ്, പ്രശസ്ത പിന്നണി ഗായിക ശിഖ പ്രഭാകറും പ്രശസ്ത മ്യൂസിക് ഡയറക്ടറും പിന്നണി ഗായകനുമായ ഫൈസൽ റാസി എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റും ഉണ്ടായിരിക്കും. ബഹ്‌റൈനിലെ പ്രശസ്‌ത കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ചടങ്ങിൽ ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രശസ്‌തർ പങ്കെടുക്കും. പ്രവർത്തനം തുടങ്ങി അഞ്ചാമത്തെ വർഷത്തിലേക്ക് കടക്കുന്ന അസോസിയേഷൻ സാമൂഹിക സാംസ്‌കാരിക മേഖലയിലും അംഗങ്ങൾക്ക് വേണ്ടിയുള്ള കലാകായിക മേഖലകളിലും മികച്ച പ്രവർത്തനം കാഴ്ചവെക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. നിരവധി സേവനപ്രവർത്തനങ്ങളും അസോസിയേഷൻ നടത്തുന്നുണ്ട്.

സുവർണം 2024 പ്രോഗ്രാമിനുവേണ്ടി വിനീത് വി.പി. കൺവീനറായും സുഭാഷ് തോമസ് ജോയന്റ് കൺവീനറായും കമ്മിറ്റി പ്രവർത്തിക്കും. അജു ടി. കോശി ആണ് പ്രോഗ്രാം അവതാരകന്‍. വിഷ്ണു വി. (പ്രസി), ജയേഷ് കുറുപ്പ് (ജന. സെക്ര),വർഗീസ് മോടിയിൽ (ട്രഷ), മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ (രക്ഷാധികാരികൾ), ബോബി പുളിമൂട്ടില്‍ (വൈസ്‌ പ്രസി), ഷീലു വർഗീസ് (ലേഡീസ്‌ വിങ് പ്രസി), സിജി തോമസ് (ലേഡീസ്‌ വിങ് സെക്ര), രഞ്ചു ആര്‍. നായർ, വിഷ്ണു പി. സോമൻ, അനില്‍ കുമാർ, സുനു കുരുവിള, അരുൺ പ്രസാദ്, അരുൺ കുമാർ, ലിജോ ബാബു, ഫിന്നി ഏബ്രഹാം, റോബിന്‍ വർഗീസ്‌, അജിത് എ.എസ്, ബിജൊ തോമസ്, റെജി ജോർജ്, ഷിബു പത്തനംതിട്ട, ജയ്സൺ വർഗീസ്, ജോബി വർഗീസ്, മോന്‍സി ബാബു, രാകേഷ് കെ എസ്, ഷെറിന്‍ തോമസ്, ബിജോയ്‌ പ്രഭാകരൻ, ദയാ ശ്യാം, രേഷ്മ ഗോപിനാഥ്, അഞ്ചു വിഷ്ണു, ലിബി ജയ്സൺ, ശ്യാം എസ്. പിള്ള തുടങ്ങിയവർ വിവിധ കമ്മിറ്റികളുടെ ചുമതല വഹിക്കും. കൂടുതൽ വിവരങ്ങൾക്കായി വിനീത് വി.പിയുമായി (33254336) ബന്ധപ്പെടാം.

Tags:    
News Summary - Suvarna 2024 at the Indian Club on the 9th of this month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT