മനാമ: ധനസഹായ വെല്ലുവിളികൾ നേരിടുന്ന സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും പ്രത്യേക പരിഗണന നൽകി, എല്ലാ വാണിജ്യ രജിസ്ട്രേഷനുകളുടെയും വളർച്ചക്കും നിലനിൽപ്പിനും വേണ്ടി പുതിയ പദ്ധതികൾ അവതരിപ്പിക്കാൻ തംകീനോട് ആവശ്യപ്പെടുന്ന പ്രമേയം ബഹ്റൈൻ പാർലമെന്റിൽ അവതരിപ്പിച്ചു. ജലീല അൽ സയീദിന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് പ്രമേയം അവതരിപ്പിച്ചത്. വളർന്നുവരുന്ന ബിസിനസുകൾക്കുള്ള ദേശീയ പിന്തുണാ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു.
വായ്പയും വളർച്ചാ സാധ്യതകളും പരിമിതമായതിനാൽ വാഗ്ദാനമുള്ള നിരവധി ബഹ്റൈൻ സംരംഭങ്ങൾ ബുദ്ധിമുട്ടുകയാണ്. വലുതോ ചെറുതോ ആകട്ടെ, എല്ലാ വാണിജ്യ രജിസ്ട്രേഷനുകൾക്കും നിലനിൽക്കാനും വളരാനും സമ്പദ്വ്യവസ്ഥക്ക് സംഭാവന നൽകാനും ന്യായമായ സാഹചര്യം ഉണ്ടെന്ന് ഞങ്ങളുടെ നിർദേശം ഉറപ്പാക്കുന്നുവെന്ന് എം.പി ജലീല അൽ സയീദ് പറഞ്ഞു. എല്ലാ യോഗ്യരായ സംരംഭങ്ങളെയും പിന്തുണക്കുന്നതിൽ തംകീൻ എപ്പോഴും പ്രതിബദ്ധത കാണിക്കാറുണ്ടെന്നുപറഞ്ഞ അദ്ദേഹം ചില പ്രധാന പദ്ധതികൾ വിശദീകരിച്ചു.
തംകീൻ ഫണ്ടുകൾ കമ്പനികളെ നൂതനമായ പരിഹാരങ്ങൾ കണ്ടെത്താനും പ്രവർത്തനങ്ങൾ വിപുലീകരിക്കാനും പ്രാദേശിക കയറ്റുമതി വർധിപ്പിക്കാനും സഹായിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു. ബഹ്റൈനിലെ സംരംഭകത്വ ഇക്കോസിസ്റ്റം നിലനിർത്തുന്നതിന് തംകീന്റെ ടൂൾബോക്സ് വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് എം.പി അൽ സയീദ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.