മനാമ: മധ്യേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെത്തുടർന്ന് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നീണ്ടുപോകുന്നത് ഗൾഫ് രാജ്യങ്ങളിലെ ആയിരക്കണക്കിന് വിദ്യാർഥികളെ കടുത്ത ആശങ്കയിലാക്കുന്നു. ബഹ്റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പരീക്ഷ മാറ്റിവെച്ചത് വിദ്യാർഥികളുടെ തുടർപഠനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുമോ എന്ന ഭീതിയിലാണ് രക്ഷിതാക്കൾ.
ഏപ്രിൽ പകുതിയോടെ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവകലാശാലകളിൽ പ്രവേശന പരീക്ഷകൾ ആരംഭിക്കും. ബോർഡ് പരീക്ഷകൾ വൈകുന്നത് ഫലപ്രഖ്യാപനത്തെയും ബാധിക്കുമെന്നും ഇത് ഉന്നത പഠനത്തിനുള്ള അപേക്ഷ നടപടികളെ താളംതെറ്റിക്കുമെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
പരീക്ഷകൾ മാറ്റിവെച്ചതോടെ പഠനത്തിന്‍റെ തുടർച്ച നഷ്ടപ്പെട്ടതായി വിദ്യാർഥികൾ പരാതിപ്പെടുന്നു. പുതിയ ടൈംടേബിൾ വരുമ്പോൾ വിഷയങ്ങൾക്കിടയിൽ ആവശ്യത്തിന് ഒഴിവുദിനങ്ങൾ ലഭിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. മേഖലയിലെ സൈനിക നീക്കങ്ങളും സൈറണുകളും കുട്ടികളുടെ ഉറക്കത്തെയും മാനസികാവസ്ഥയെയും ബാധിക്കുന്നതായി മെഡിക്കൽ അധികൃതരും പറയുന്നു. അനിശ്ചിതത്വം കുട്ടികളിൽ കടുത്ത ഉത്കണ്ഠയ്ക്കും പഠനത്തോടുള്ള മടുപ്പിനും കാരണമാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ഗൾഫ് മേഖലയിലെ പരീക്ഷകൾ റദ്ദാക്കി പകരം ഇന്‍റേണൽ അസസ്‌മെന്‍റ് വഴിയോ മറ്റ് മാനദണ്ഡങ്ങൾ വഴിയോ മാർക്ക് നൽകുകയോ, അല്ലെങ്കിൽ താൽപര്യമുള്ള വിദ്യാർഥികൾക്ക് ഇന്ത്യയിൽ പോയി പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുകയോ ചെയ്യണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. പത്താം ക്ലാസ് പരീക്ഷകൾ നിലവിൽ റദ്ദാക്കിയിട്ടുണ്ട്. എന്നാൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാർച്ച് 9 മുതൽ 16 വരെ നിശ്ചയിച്ചിരുന്നവ മാത്രമാണ് ഇപ്പോൾ നീട്ടിവെച്ചിരിക്കുന്നത്.
വിദ്യാർഥികൾ ചെയ്യേണ്ടത്
രക്ഷിതാക്കൾ ശ്രദ്ധിക്കാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.