ബഹ്​റൈന്‍ സെന്‍റ്​ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ആരംഭിച്ച സമ്മർ ക്യാമ്പ്​

സംഗീതജ്ഞൻ അമ്പിളിക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു

ബഹ്​റൈന്‍ സെന്‍റ്​ മേരീസില്‍ സമ്മര്‍ ക്ലാസുകള്‍ക്ക് തുടക്കം

മനാമ: ബഹ്​റൈന്‍ സെന്‍റ്​ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഒരു മാസത്തെ സമ്മർ ക്യാമ്പിന്​ തുടക്കമായി. സംഗീതജ്ഞൻ അമ്പിളിക്കുട്ടൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

കത്തീഡ്രൽ വികാരി ഫാ. പോൾ മാത്യു അധ്യക്ഷത വഹിച്ചു. ഡീക്കൻ ജെറിൻ പി. ജോൺ ആമുഖപ്രസംഗം നടത്തി. സഹ വികാരി ഫാ. സുനിൽ കുര്യൻ ബേബി, ആക്ടിങ്​ ട്രസ്റ്റി സുജിത്ത് എബ്രഹാം എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ബെന്നി വർക്കി സ്വാഗതവും കോഓഡിനേറ്റർ ബോണി മുളപ്പാംപള്ളിൽ നന്ദിയും പറഞ്ഞു. കോഓഡിനേറ്റർ സന്തോഷ് മാത്യു, സൂപ്പർവൈസർ റയ്ച്ചൽ മാത്യു, ക്യാമ്പ്​ അംഗങ്ങളായ വിദ്യാർഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

Tags:    
News Summary - Summer classes have started at St. Mary's Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.