അഹ്മദ് റഫീഖിനും, സഈദ റഫീഖിനും ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡൻന്റ് സുബൈർ എം.എം ഉപഹാരം നൽകുന്നു.
മനാമ: നാലര പതിറ്റാണ്ടിലധികം നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന അഹ്മദ് റഫീഖിനും പത്നി സഈദ റഫീഖിനും മകൾ നജ്ദ റഫീഖിനും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി. അസോസിയേഷന്റെ തുടക്ക കാലം മുതൽ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹത്തിന്റെ സംഭാവനകൾ സംഘടനയുടെ വളർച്ചക്ക് ഏറെ ഗുണകർമായിരുന്നെന്ന് വിലയിരുത്തി.
ഖുർആൻ മുഴുവൻ മന:പാഠമാക്കിയ അഹമദ് റഫീഖിന്റെ മകൾ നജ്ദ റഫീഖിന് ഷൈമില നൗഫൽ ഉപഹാരം നൽകുന്നു
ഏഴ് വർഷം സൗദി അരാംകോയിലും 40 വർഷം ബഹ്റൈൻ നാഷനൽ ഗ്യാസിലും ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അസോസിയേഷന്റെ വിവിധ ചുമതലകളിൽ അദ്ദേഹം നേതൃപരമായ പങ്ക് വഹിക്കുകയും മാതൃകയാക്കാൻ കഴിയുന്ന ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തു. ജന സേവന പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും കൈയൊപ്പ് വേറിട്ടതാണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വനിതകൾക്കിടയിൽ അസോസിയേഷൻ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ സഈദ റഫീഖിന്റെ സേവനങ്ങളും അനുസ്മരിച്ചു. ഖുർആൻ മനപ്പാഠം പൂർത്തീകരിച്ച അദ്ദേഹത്തിന്റെ മകൾ നജ്ദ റഫീഖിന് ഉപഹാരം നൽകി.
അഹ്മദ് റഫീഖിനും സഈദ റഫീഖിനും അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം ഉപഹാരം നൽകി. വനിത വിഭാഗത്തിന്റെ ഉപഹാരം ഫാത്തിമ എം, ലൂന ശഫീഖ് എന്നിവർ ചേർന്ന് നൽകി. റിഫ ഏരിയയുടെ ഉപഹാരം ഏരിയ പ്രസിഡന്റ് അബ്ദു ശരീഫ് പി.പി, മൂസ കെ. ഹസൻ എന്നിവർ ചേർന്ന് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.