ബഹ്‌റൈൻ: 18 കുട്ടികൾ ‘ശാസ്ത്രയാൻ’ എന്ന ലക്ഷ്യവുമായി ചെന്നെയിലേക്ക് പുറപ്പെട്ടു. ബഹ്‌റൈൻ സയൻസ് ഇന്ത്യ ഫോറം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വിവിധ സ്‌കൂളുകളിലെ കുട്ടികൾക്കായി നടത്തിയ ശാസ്ത്ര പ്രതിഭ പരീക്ഷയിൽ വിജയം നേടിയവരാണ് യാത്രതിരിച്ചത്. ശാസ്ത്രപ്രതിഭകളായ. ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ സന്ദർശിക്കുകയും ശാസ്ത്രജ്ഞരുമായി സംവദിക്കുകയും ചെയ്യുന്നതിനായുള്ള യാത്രയാണിത്. ഇന്നുമുതൽ ഫെബ്രുവരി നാലുവരെയുള്ള യാത്രയിൽ രക്ഷിതാക്കളുമുണ്ട്. ചെന്നൈയിലെ സ്‌ട്രെച്ചറൽ എൻജിനിയറിങ് റിസർച്ച് സെൻറർ, സയൻസ് ടെക്നോളജി, സെൻറർ ലെതർ റിസർച്ച്, ബിർള പ്ലാനിറ്റോറിയം, എന്നിവയും, ആന്ധ്രയിലെ ശ്രീഹരിക്കോട്ടയും ഇവർ സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.