മുഹറഖ് മലയാളി സമാജം എട്ടാം വാർഷികം സൗജന്യ മെഡിക്കൽ ക്യാമ്പ് ‘എം.എം.എസ് കെയർ’ മേയ് 22ന്

മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ എട്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 'എം.എം.എസ് കെയർ' എന്ന പേരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കിംസ്ഹെൽത്ത് മെഡിക്കൽ സെന്റർ മുഹറഖുമായി സഹകരിച്ച് മെയ് 22 വെള്ളിയാഴ്ചയാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. മുഹറഖ് കിംസ്ഹെൽത്ത് മെഡിക്കൽ സെന്ററിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ക്യാമ്പ് നടക്കുക. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ക്രിയാറ്റിനിൻ, എസ്‌.ജി.പി.ടി, എസ്‌.ജി.ഒ.ടി, റാൻഡം ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്സ് എന്നീ പ്രധാന പരിശോധനകൾ പൂർണ്ണമായും സൗജന്യമായിരിക്കും.

ഇതിനുപുറമേ വൈറ്റമിൻ ഡി, വൈറ്റമിൻ ബി12, ടി.എസ്.എച്ച് എന്നീ പരിശോധനകൾ ഒന്നിന് 3 ദിനാർ വീതം നൽകി പ്രത്യേക ഓഫറിലും ചെയ്യാവുന്നതാണ്. ക്യാമ്പിന്റെ ഭാഗമായി രാവിലെ 9.30 മുതൽ പ്രത്യേക ആരോഗ്യ ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കും . ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക കൂപ്പണുകളും, മുഹറഖ് മലയാളി സമാജം അംഗങ്ങൾക്ക് പേഴ്സണലൈസ്ഡ് പ്രിവിലേജ് കാർഡുകളും വിതരണം ചെയ്യും. ക്യാമ്പിലെ പരിശോധനാ ഫലങ്ങൾ മെയ് 23 മുതൽ കിംസ് മുഹറഖ് ബ്രാഞ്ചിൽ നിന്ന് കൈപ്പറ്റാമെന്നും, അതോടൊപ്പം പ്രത്യേക ഡോക്ടർ കൺസൾട്ടേഷൻ സേവനവും ലഭ്യമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ പ്രയോജനപ്രദമായ ഈ മെഡിക്കൽ ക്യാമ്പ് എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഹറഖ് സമാജം പ്രസിഡന്റ് അനസ് റഹിം, ആക്റ്റിംഗ് സെക്രട്ടറി മുബീന മൻഷീർ, ട്രഷറർ ശിവശങ്കർ എന്നിവർ അഭ്യർത്ഥിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 33874100, 39535425 എന്നീ നമ്പറുകളിൽ വാട്സാപ്പ് വഴി ബന്ധപ്പെടേണ്ടതാണ്.

Tags:    
News Summary - Muharraq Malayali Samajam 8th Anniversary Free Medical Camp ‘MMS Care’ on May 22nd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.