മനാമ: ബഹ്റൈനിലെ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 2026 വർഷത്തെ പുതിയ മാനേജിംഗ് കമ്മിറ്റി ഭാരവാഹികൾ ഇന്ത്യൻ എംബസി സന്ദർശിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കമ്മിറ്റി അംഗങ്ങൾ കൂടിക്കാഴ്ച നടത്തുകയും വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയും ചെയ്തു.
ഇടവകയുടെ പ്രവർത്തനങ്ങൾക്കും ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിനും എംബസി നൽകിവരുന്ന നിരന്തരമായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും മാനേജിംഗ് കമ്മിറ്റി അംബാസഡറോട് നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ കത്തീഡ്രലിന്റെ ഭാഗത്തുനിന്നുള്ള സ്നേഹോപഹാരവും അംബാസഡർക്ക് കൈമാറി.
ഇടവക വികാരി റവ. ഫാ. ജേക്കബ് തോമസ്, അസിസ്റ്റന്റ് വികാരി റവ. ഫാ. തോമസുകുട്ടി പി. എൻ., ഇടവക ട്രസ്റ്റി കെ. പി. ജോൺ, സെക്രട്ടറി എബി കുരുവിള എന്നിവർ എംബസി സന്ദർശനത്തിന് നേതൃത്വം നൽകി. പുതിയ കമ്മിറ്റി അംഗങ്ങളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.