പ്രഥമ ‘ഗ്ലോബൽ സസ്റ്റൈനബിൾ സെക്യൂരിറ്റി സമ്മിറ്റ് 2026’ന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി സംസാരിക്കുന്നു  

ഗൾഫ് മേഖല ആഗോള സുസ്ഥിരതയുടെ നെടുംതൂൺ- ആഭ്യന്തര മന്ത്രി

മനാമ: ആഗോള സുസ്ഥിരത നിലനിർത്തുന്നതിൽ ഗൾഫ് മേഖല നിർണായക പങ്കുവഹിക്കുന്നതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ. അബുദാബിയിൽ ആരംഭിച്ച പ്രഥമ ‘ഗ്ലോബൽ സസ്റ്റൈനബിൾ സെക്യൂരിറ്റി സമ്മിറ്റ് 2026’ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ കൊണ്ടുള്ള പ്രശ്നങ്ങൾ ഗൾഫ് നാടുകളിൽ മാത്രം ഒതുങ്ങുന്നതല്ല.

അത് ആഗോള വിപണികളെയും അന്താരാഷ്ട്ര സമൂഹങ്ങളെയും ഒരുപോലെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗൾഫിന്റെ സുരക്ഷ ഉറപ്പാക്കുക എന്നത് ആഗോളതലത്തിൽ തന്നെ അനിവാര്യമായ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടിത കുറ്റകൃത്യങ്ങൾ ഇന്ന് സാങ്കേതികവിദ്യയുടെ വേഗതയിലാണ് സഞ്ചരിക്കുന്നത്. അതിനാൽ അന്താരാഷ്ട്ര സഹകരണവും അതേ വേഗതയിലോ അതിനേക്കാൾ വേഗത്തിലോ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വളരെ നിർണായകമായ ഒരു കാലഘട്ടത്തിലൂടെയാണ് മേഖല കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ഉയർന്ന അളവിലുള്ള വിവേകവും ഉത്തരവാദിത്തബോധവും ആവശ്യമാണ്. വെല്ലുവിളികളെ നേരിടാൻ മുൻകൂട്ടി തയ്യാറെടുക്കുന്നവർക്കും വിശ്വാസ്യത കെട്ടിപ്പടുക്കാൻ സാധിക്കുന്നവർക്കുമായിരിക്കും ഭാവി എന്ന് ബഹ്‌റൈൻ ശക്തമായി വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.   

Tags:    
News Summary - Gulf region a pillar of global stability - Home Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.