ടീൻ ഇന്ത്യ ഫുട്ബാൾ ക്ലബ് ടീം അംഗങ്ങൾ സംഘാടകർക്കൊപ്പം

ടീൻ ഇന്ത്യ ഫുട്ബാൾ ക്ലബ് രൂപവത്കരിച്ചു

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കൗമാര വിഭാഗമായ ടീൻ ഇന്ത്യക്ക് കീഴിൽ ഫുട്ബാൾ ക്ലബ് രൂപീകരിച്ചു. ക്ലബിൻ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഖമീസിലെ യുവൻ്റ്സ് അറീനയിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ നാഷണൽ ടീം മുൻ കോച്ച് ഹമദ് മുഹമ്മദ് അൽ നുസുഫ് നിർവഹിച്ചു. ടീൻ ഇന്ത്യ അംഗങ്ങളായ കൗമാര താരങ്ങൾക്ക് പരിശീലനം നൽകാനും മികച്ച കൗമാര ക്ലബ്ബ് ലക്ഷ്യമിട്ടാണ് സംഘാടകർ ഈ ആശയവുമായി മുന്നോട്ടു വന്നിട്ടുള്ളത്.

ഫ്രൻഡ്സ് അസോസിയേഷൻ ആക്റ്റിങ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ ആശംസകൾ അർപ്പിച്ചു. മുഖ്യാതിഥിക്കുള്ള ഉപഹാരം വൈസ് പ്രസിഡന്റ് ജമാൽ നദ് വി ഇരിങ്ങൽ നൽകി. ജനറൽ സെക്രട്ടറി മുഹമ്മദ് മുഹമ്മദ് മുഹിയുദ്ദീൻ പരിപാടി നിയന്ത്രിച്ചു. ചടങ്ങിൽ ടീൻ ഇന്ത്യ പ്രസിഡന്റ് മുഹമ്മദ് നോഷിൻ സ്വാഗതമാശംസിക്കുകയും സ്പോർട്സ് വിംഗ് കൺവീനർ യാസീൻ നിയാസ് നന്ദി പറയുകയും ചെയ്തു. സിറാജ് വി.പി കുട്ടികൾക്ക് പരിശീലനം നൽകി. അബ്ദുൽ ജലീൽ, മുഹമ്മദ് ഷാജി, ഗഫൂർ മൂക്കുതല, സിറാജ് പള്ളിക്കര തുടങ്ങിയവർ സന്നിഹിതരായിരുന്നു. ടീൻ ഇന്ത്യ വകുപ്പ് സെക്രട്ടറി റഷീദ സുബൈർ, കൺ വീനർമാരായ ലുലു അബ്ദുൽ ഹഖ്, മുഹമ്മദ് ശമ്മാസ്, മിശാൽ, ഡോ. ഷഹ്നാബി റിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Teen India Football Club formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.