ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കായി
സംഘടിപ്പിച്ച പരിപാടി
മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ 2024-25 അധ്യയന വർഷം 10, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എജുക്കേഷൻ കാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ 10ാം ക്ലാസിൽ ഉന്നത വിജയം കൈവരിച്ച മാസ്റ്റർ അർപിത് രാജ് (രാജേശ്വരൻ, ദീപ്തി രാജേശ്വരൻ എന്നിവരുടെ മകൻ), പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മാസ്റ്റർ ഷെഫേസ്റ്റർ ആൻഡ്രൂ സോണി (സോണി, ജെറിൻ സോണി എന്നിവരുടെ മകൻ) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. അസോസിയേഷൻ പ്രസിഡന്റ് ലിജോ കൈനടി, രക്ഷാധികാരി ജോർജ് അമ്പലപ്പുഴ എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.