ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ആദരിച്ചു 

മനാമ: ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ആദരിച്ചു. അല്‍ നൂര്‍ ഇൻറര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നീതിന്യായ-ഇസ്‌ലാമിക കാര്യ-ഔഖാഫ് മന്ത്രാലയത്തിലെ ഇസ്‌ലാമിക കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ഫരീദ് ബിന്‍ യഅ്ഖൂബ് അല്‍മുഫ്താഹ് മുഖ്യാതിഥിയായിരുന്നു. ഖുര്‍ആന്‍ പഠനത്തിന് അല്‍നൂര്‍ സ്‌കൂള്‍ നല്‍കുന്ന പ്രാധാന്യം ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
 ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന സഹിഷ്ുതയുടെയും സ്‌നേഹത്തി​​െൻറയും ആശയങ്ങളും സന്തുലിത സമീപനവും വിദ്യാര്‍ഥികളില്‍ പ്രചരിപ്പിക്കാൻ ഇത് നിമിത്തമാവും. എല്ലാ സ്‌കൂളുകളിലും ഖുര്‍ആനും അതി​​െൻറ ആശയങ്ങളും പഠിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിനും മന്ത്രി ഡോ. മാജിദ് അലി അന്നുഐമിക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. വിദ്യാഭ്യാസ-വൈജ്ഞാനിക മേഖലകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് സ്‌കൂളുകള്‍ നല്‍കുന്ന പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. 
ഖുര്‍ആന്‍ മന:പാഠ പാരായണ മത്സരത്തില്‍ വിജയിച്ച 250 ഓളം വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. മന്ത്രാലയത്തിലെ ഹോളി ഖുര്‍ആന്‍ ഡയറക്ടറേറ്റ് മേധാവി ശൈഖ് അബ്​ദുല്ല ഖഹ്താന്‍ അല്‍ഉമരി, ഖുര്‍ആന്‍ പ്രോഗ്രാം വിഭാഗം മേധാവി അഹ്മദ് സാലിഹ് ബൂഷല്‍ഫ്, അല്‍നൂര്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ അലി കെ. ഹസന്‍, ഡയറക്ടര്‍ അമീന്‍ ഹലീവ, ഡോ. മുഹമ്മദ് മഷ്ഹൂദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. 
Tags:    
News Summary - The students honored who participated in the Qur'an Contest-bahrain-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.