1. കേ​ത​ൻ ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് മു​ടി ന​ൽ​കി​യ​പ്പോ​ൾ  2. മു​ടി നീ​ട്ടി​വ​ള​ർ​ത്തി​യ

കേ​ത​ൻ

അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്കാ​യി മു​ടി ദാ​നം ന​ൽ​കി വി​ദ്യാ​ർ​ഥി

മ​നാ​മ: ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് ത​ല​മു​ടി ദാ​നം ന​ൽ​കി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി. 11 വ​യ​സ്സു​ള്ള കേ​ത​ൻ മോ​ഹ​ൻ പി​ള്ള​യാ​ണ്​ 12 ഇ​ഞ്ച് നീ​ള​മു​ള്ള മു​ടി കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് ന​ൽ​കി​യ​ത്. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വി​ഗ്ഗു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് ഈ ​മു​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. ഒ​രു ചെ​റി​യ കാ​രു​ണ്യ പ്ര​വൃ​ത്തി ചെ​യ്ത​തി​ൽ താ​ൻ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് കേ​ത​ൻ പ​റ​ഞ്ഞു. കോ​വി​ഡ്​ കാ​ല​ത്ത്​ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ന്ന​പ്പോ​ഴാ​ണ്​ മു​ടി വ​ള​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. മു​ടി​യു​ടെ നീ​ളം കൂ​ടി​യ​പ്പോ​ൾ അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്കാ​യി ദാ​നം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ച്ചു. തു​ട​ർ​ന്ന്​ അ​ർ​ബു​ദ രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും മു​ടി ദാ​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ കേ​ത​ൻ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളാ​യ മോ​ഹ​ന​ൻ പി​ള്ള​യു​ടെ​യും രാ​ജി മോ​ഹ​ന​​ന്റെ​യും മ​ക​നാ​ണ്. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്‍റ​ണി, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​യു​ടെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തെ അ​ഭി​ന​ന്ദി​ച്ചു. 

Tags:    
News Summary - Student donates hair for cancer patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT