മനാമ: 2025 ഡിസംബറിൽ നടക്കാനിരിക്കുന്ന കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്, നിലവിലെ സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും അനിയന്ത്രിതമായ ധൂർത്തിനും ഭരണപരമായ വീഴ്ചകൾക്കുമെതിരെ ജനകീയ വിധി എഴുതാനുള്ള നിർണായക അവസരമാണെന്ന് ഐ.വൈ.സി.സി ബഹ്റൈൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. നിലവിൽ അന്വേഷണത്തിലിരിക്കുന്ന ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് സർക്കാറിനും സി.പി.എം നേതൃത്വത്തിനും നേരെ ഉയർന്നുവന്ന ഗുരുതരമായ ആരോപണങ്ങൾ, ഭരണകൂടത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.
കൂടാതെ, പ്രവാസി വിമാന യാത്രക്കൂലി വർധന നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതും നോർക്കയുടെ നിസ്സംഗതയും പ്രവാസികളോടുള്ള സർക്കാറിന്റെ വിമുഖത വ്യക്തമാക്കുന്നു. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ, അമിതമായ ധൂർത്തും കെടുകാര്യസ്ഥതയും തുടരുന്നതിനോടൊപ്പം അമിത നികുതിഭാരം അടിച്ചേൽപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം, 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജനക്ഷേമകരമായ യു.ഡി.എഫ് ഭരണം തിരികെ കൊണ്ടുവരാനുള്ള ശക്തമായ അടിത്തറയായി മാറുമെന്നും ഐ.വൈ.സി.സി. ബഹ്റൈൻ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.