ബഹ്​റൈനിൽ തെരുവ് കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടികളുമായി ദക്ഷിണ മുനിസിപ്പാലിറ്റി

മനാമ: തെരുവ് കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടികളുമായി ദക്ഷിണ മുനിസിപ്പല്‍ കൗണ്‍സില്‍ മുന്നോട്ട് പോവുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതു നിരത്ത് കൈയേറി കച്ചവടം ചെയ്യുന്ന അനധികൃത വിദേശ തൊഴിലാളികളെ  പിടികൂടുന്നതിനുള്ള നീക്കങ്ങളാണ് ദക്ഷിണ ഗവര്‍ണറേറ്റും ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റുമായി സഹകരിച്ച് നടത്തുന്നത്. 951, 952 ബ്ലോക്കുകളിലെ അനധികൃത കച്ചവടക്കാര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചത്. 

ഏഷ്യന്‍ വംശജരാണ് പൊതു നിരത്തില്‍ തടസം സൃഷ്ടിച്ച് പഴം, പച്ചക്കറികള്‍, മല്‍സ്യം എന്നിവ കച്ചവടം ചെയ്യുന്നത്. ജനങ്ങളുടെ ആരോഗ്യം, സുരക്ഷ എന്നിവ പരിഗണിക്കാതെയുള്ള ഇത്തം അനധികൃത കച്ചവടങ്ങള്‍ ഒരു തരത്തിലും പ്രോല്‍സാഹിപ്പിക്കുകയില്ലെന്നാണ് നിലപാട്. അനധികൃത വസ്ത്ര വ്യാപാരവും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 50 കച്ചവടക്കാരാണ് പിടിയിലായത്. നിയമപരമായ കച്ചവടം മാത്രമേ ദക്ഷിണ മുനിസിപ്പാലിറ്റി അംഗീകരിക്കുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - Street trade-Gulf news-Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.