മനാമ: സിംസ് നടത്തിയ ‘സ്റ്റാർഹണ്ട് 2017’ െൻറ സമാപന പരിപാടിയിൽ കേരളത്തിലെ അറിയപ്പെടുന്ന മോട്ടിവേഷൻ പ്രഭാഷകയായ ജിലുമോൾ മരിയറ്റ് തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും. ഡിസംബർ 15ന് രാത്രി എട്ടുമണിക്ക് സിംസ് ഹാളിലാണ് പരിപാടി.ജന്മന രണ്ട് കൈകളും ഇല്ലാത്ത ജിലു കഠിന പ്രയത്നവും ആത്മവിശ്വാസവും കൈമുതലാക്കി ജീവിതത്തെ നേരിട്ട വ്യക്തിയാണ്. ഇപ്പോൾ അറിയപ്പെടുന്ന ഗ്രാഫിക് ഡിസൈനറാണ്.സിംസ് സ്റ്റാർഹണ്ട് മത്സരങ്ങൾ സെപ്റ്റംബർ 29നാണ് ആരംഭിച്ചത്. ഇരുപതോളം മത്സരങ്ങളിലായി 300ഒാളം പേർ പെങ്കടുത്തിരുന്നു. മിസ്റ്റർ സിംസ്, സിംസ് ഫാമിലി ട്രഷർ ഹണ്ട്, ഷെയറിങ് ആൻറ് കെയറിങ് മത്സരങ്ങൾ ഡിസംബർ ആദ്യവാരം നടക്കുമെന്ന് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, പരിപാടിയുടെ കൺവീനർ റോജി ജോസഫ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.