ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ പാരിഷ് 18ാമത് ഇടവക ദിനാചരണം
മനാമ: ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ പാരിഷ് 18ാമത് ഇടവക ദിനം അടൂർ ഭദ്രാസനാധ്യക്ഷൻ റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ആചരിച്ചു.
തുടർന്ന് നടത്തിയ സമ്മേളനത്തിൽ ഇടവക വികാരി റവ. മാത്യു ചാക്കോ അധ്യക്ഷതവഹിച്ചു. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. ഇടവക സെക്രട്ടറി എബി വർഗീസ് ഇടവക റിപ്പോർട്ട് അവതരിപ്പിച്ചു.
ബഹ്റൈൻ മാർത്തോമ പാരീഷ്, സൗത്ത് കേരള സി.എസ്.ഐ ചർച്ച്, സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് ചർച്ച്, ബഹ്റൈൻ മലയാളി സി.എസ്.ഐ ചർച്ച് എന്നീ ഇടവകകളിലെ വൈദികർ യോഗത്തിൽ സന്നിഹിതരായിരുന്നു. ഇടവകയിലെ പോഷക സംഘടനകൾ ആശംസകൾ അറിയിച്ചു. ഇടവക ട്രസ്റ്റി ജിജു കെ. ഫിലിപ്പ് നന്ദി അറിയിച്ചു. ജോൺ തോക്കാടൻ, അനീഷ് സി. മാത്യൂ കൺവീനർമാരായി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.