മനാമ: ‘പ്രവാചക ദര്‍ശനത്തിെൻറ കാലികത’ എന്ന തലക്കെട്ടില്‍ ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പൊതു പ്രഭാഷണ പരിപാടി ഇന്ന് രാത്രി എട്ടിന് നടക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ എം. ബദ്‌റുദ്ദീന്‍ അറിയിച്ചു. ആധുനിക ലോകത്തിെൻറ സമസ്യകള്‍ക്ക് ലളിതവും സന്തുലിതവുമായ നിര്‍ദേശങ്ങളടങ്ങുന്ന പ്രവാചക മാതൃക ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകന്‍ ഉയര്‍ത്തിപ്പിടിച്ച വിശ്വ മാനവികതയും സാഹോദര്യ സന്ദേശവും സഹിഷ്ണുത അധ്യാപനങ്ങളും ഇന്ന് ഏറെ പ്രസക്തമാണ്. മാനവികതയുടെ വ്യാപനത്തിനും സമാധാനപൂര്‍ണമായ ജീവിതത്തിനും അവശ്യം വേണ്ട അധ്യാപനങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിെൻറ ഭാഗമായികൂടിയാണ് പരിപാടി നടത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
മനാമ ഫാറൂഖ് മസ്ജിദിന് സമീപമുള്ള അല്‍റജ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ എം.ഐ.അബ്ദുല്‍ അസീസ് വിഷയാവതരണം നടത്തും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍റജ സ്‌കൂളിലെത്താൻ ബഹ്റൈെൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി 36710698, 39053749, 33909496 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.