മനാമ: സതേൺ ഗവർണറേറ്റിൽ പ്രമേഹ രോഗികൾക്കായി പ്രത്യേക കായിക-ആരോഗ്യ കേന്ദ്രം സ്ഥാപിക്കാൻ സ്ഥലം അനുവദിക്കണമെന്ന നിർദേശത്തിന് സതേൺ മുനിസിപ്പൽ കൗൺസിലിന്റെ അംഗീകാരം. പ്രമേഹരോഗികൂടിയായ കൗൺസിൽ വൈസ് ചെയർമാൻ അബ്ദുല്ല ബുബ്ശത്താണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. ബഹ്റൈനിൽ ഏകദേശം 15 ശതമാനം മുതിർന്നവർക്കും പ്രമേഹ രോഗമുണ്ടെന്നും, പ്രത്യേക പരിചരണം ആവശ്യമുള്ള പതിനായിരക്കണക്കിന് പൗരന്മാർ സതേൺ ഗവർണറേറ്റിൽ മാത്രമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമേഹ രോഗികൾക്ക് ആരോഗ്യകരമായ ജീവിതം നയിക്കാനും രോഗവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. പ്രമേഹ ക്ലിനിക്, വിവിധ ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ, സ്വകാര്യ ജിംനേഷ്യം, ഫിറ്റ്നസ് പ്രോഗ്രാമുകൾ, പോഷകാഹാര വകുപ്പ്, ഗ്രൂപ് സെഷനുകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് കേന്ദ്രം വാഗ്ദാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.