കുടുംബ സൗഹൃദവേദി ഓണാഘോഷ സ്വാഗതസംഘം
മനാമ: കുടുംബ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 25-ന് അദാരി പാർക്കിൽ നടക്കുന്ന സൗഹൃദോണം 2026 യുടെ വിജയകരമായ നടത്തിപ്പിനായി ആദ്യഘട്ട സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം ആശംസിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് സംഘടനയുടെ 2026–2028 ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങും അന്നേദിവസം നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
പരിപാടിയുടെ ഭാഗമായി ആയിരത്തോളം പേർക്ക് വിഭവസമൃദ്ധമായ സൗജന്യ ഓണസദ്യ, വിപുലമായ കലാപരിപാടികൾ, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഡി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ 101 അംഗ സ്വാഗതസംഘം രൂപീകരിക്കാനും തീരുമാനിച്ചു. ആദ്യഘട്ട ഭാരവാഹികളായി ഒ. കെ. കാസിം, മൊയ്ദീൻ ഹാജി (വൈസ് ചെയർമാൻമാർ), ചന്ദ്രബോസ് (ജനറൽ കൺവീനർ), പ്രസന്നൻ, കെ. ടി. മൊയ്ദീൻ (ജോയിന്റ് കൺവീനർമാർ), ജേക്കബ് തേക്കുതോട് (സ്പോൺസർഷിപ്പ് കൺവീനർ), രാജേഷ് (സ്പോൺസർഷിപ്പ് ജോയിന്റ് കൺവീനർ), ഷാജി അദ്ലിയ (റിസപ്ഷൻ കമ്മിറ്റി കൺവീനർ), ഷറഫ് അലി (റിസപ്ഷൻ കമ്മിറ്റി ജോയിന്റ് കൺവീനർ), അൻവർ നിലമ്പൂർ (പ്രോഗ്രാം കോർഡിനേറ്റർ), മനോജ് വടകര (വോളന്റിയർ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.