നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട്’വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം കൈമാറുന്നു
‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട്’; വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ കൈമാറി
മനാമ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ വയനാടിന് കൈത്താങ്ങാവാൻ ചെറിയ ശ്രമവുമായി ബഹ്റൈനിലെ കൂട്ടായ്മയായ ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട്’. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൂട്ടായ്മ ഒരു ലക്ഷം രൂപ നൽകി. തങ്ങളുടെ സഹോദരന്മാരെ എല്ലാ അർഥത്തിലും ചേർത്ത് പിടിക്കുക എന്ന സാമൂഹിക ബോധ്യത്തിന്റെ പ്രായോഗികവത്കരണമാണിതെന്ന് പ്രസിഡന്റ് ഫിറോസ് തിരുവത്ര പറഞ്ഞു.
പ്രസിഡന്റ് തുക ഗ്ലോബൽ കൺവീനർ യൂസുഫ് അലിക്കു കൈമാറി. ചടങ്ങിൽ സംഘടന സെക്രട്ടറി ഷാജഹാൻ സ്വാഗതവും ഷുഹൈബ് തിരുവത്ര നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ ഫാറൂഖ്, ഷാഹുൽ ഹമീദ്, സിറാജ്, ഷിബു, നിഷിൽ, റാഫി, ജാഫർ, സജ്ന സിറാജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.