മനാമ: സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്ത ജി.സി.സി പൗരയായ യുവതി അറസ്റ്റിൽ. സന്ദർശനത്തിനെത്തിയ യുവതി പൊതു ധാർമികതക്ക് വിരുദ്ധമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കം നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് കണ്ടെത്തിയതെന്ന് ആന്റി സൈബർ കുറ്റകൃത്യ ഡയറക്ടറേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
36 കാരിയായ യുവതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.
ദേശീയ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും സമൂഹമാധ്യമ ഉപയോഗത്തിൽ സാമൂഹികവും ധാർമികവുമായ ഉത്തരവാദിത്തം നിർവഹിക്കണമെന്നും നിയമം, പൊതു ആചാരങ്ങൾ അല്ലെങ്കിൽ ബഹ്റൈന്റെ പരമ്പരാഗത മൂല്യങ്ങൾ എന്നിവ ലംഘിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നോ പ്രചരിപ്പിക്കുന്നതിൽ നിന്നോ വിട്ടുനിൽക്കണമെന്നും ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.