ബഹ്റൈൻ കായിക ദിനത്തോടനുബന്ധിച്ച് എസ്.എൻ.സി.എസ് സംഘടിപ്പിച്ച കൂട്ട നടത്തം
മനാമ: ബഹ്റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ്.എൻ.സി.എസ് കൂട്ട നടത്തം സംഘടിപ്പിച്ചു. വെൽനെസ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ബഹ്റൈൻ മറീന ഡോൾഫിൻ പാർക്കിൽ ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ് ഏവരെയും സ്വാഗതം ചെയ്തു. ചെയർമാൻ കൃഷ്ണകുമാർ ഡി പതാക കൈമാറി ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കാം 100ൽ ഏറെ പേർ പങ്കെടുത്തു. വെൽനെസ്സ് ഫോറം സെക്രട്ടറി ഓമനക്കുട്ടൻ, കൺവീനർ ശ്രീലാൽ എന്നിവർ നേതൃത്വം നൽകി, വൈസ് ചെയർമാൻ പ്രകാശ് കെ.പി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.