മനാമ: ബഹ്റൈനിൽ പ്രവർത്തിക്കുന്ന സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് മദ്റസകളിലെ അധ്യാപക സംഘടനയായ സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന മുഅല്ലിം സംഗമം ശനിയാഴ്ച വൈകീട്ട് ആറിന് ഈസ ടൗൺ മദ്റസയിൽ നടക്കും. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്യും. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലെ പരിഷ്കരിച്ച സിലബസ് പ്രകാരമുള്ള അധ്യാപന മാർഗരേഖ 'കിതാബുൽ മുഅല്ലിം' സംഗമത്തിൽ ചർച്ചചെയ്യും.
സംഗമവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ മമ്മൂട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹകീം സഖാഫി, എം.പി. അബ്ദുൽ കരീം, ഷാനവാസ് മദനി, ഉസ്മാൻ സഖാഫി, നസീഫ് അൽ ഹസനി, ശിഹാബുദ്ദീൻ സിദ്ദീഖി, മജീദ് സഅദി എന്നിവർ പങ്കെടുത്തു. അബ്ദുൽ റഹീം സഖാഫി വരവൂർ സ്വാഗതവും കോയ മുസ്ലിയാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.