മനാമ: 2015 ഫെബ്രുവരി മുതൽ 2024 വരെ ബഹ്റൈനിലെ പൊതു ബസുകൾ ഓടിത്തീർത്തത് 101 ദശലക്ഷം ട്രിപ്പുകളെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബറിൽ മാത്രം ഒരു മില്യണിലധികം യാത്രകളാണ് നടത്തിയത്. ബഹ്റൈനിൽ 26 റൂട്ടുകളിലായി 140 ബസുകൾ ദിനേന 600ഓളം സ്റ്റോപ്പുകളിൽ ആളെകയറ്റിയും ഇറക്കിയും സർവിസ് നടത്തുന്നുണ്ട്. അംഗവൈകല്യ, സൗഹൃദ സംവിധാനങ്ങളടക്കം യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസൃതമായ രീതിയിലാണ് ബസിന്റെ ഘടനയും യാത്രാ റൂട്ടും.
ബസുകളുടെ യാത്രയിലും യാത്രക്കാരുടെ സുരക്ഷിതത്വത്തിനും നിരന്തരം ബസുകൾ ഉദ്യോഗസ്ഥർ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കൂടാതെ, യാത്രക്കാരുടെ അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞ് ഭാവിയിലേക്ക് കൂടുതൽ മെച്ചപ്പെടുത്താനുള്ള മുൻകരുതലുകളും സ്വീകരിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.