മനാമ: ബഹ്‌റൈൻ ഒ.െഎ.സി.സി യൂത്ത് വിങ്ങും ഒ.െഎ.സി.സി ദേശീയ കമ്മിറ്റിയും സംയുക്തമായി കേന്ദ്ര^സംസ്ഥാന സർക്കാറുകളുടെ ജനവഞ്ചനക്കെതിരെ ഒപ്പുശേഖരണം നടത്തി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ യാത്രയുടെ ഭാഗമായാണ് ഒപ്പ് ശേഖരണം സംഘടിപ്പിച്ചത്. കേരളത്തിൽ നടക്കുന്ന ഒരു കോടി ഒപ്പ് ശേഖരണത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിദേശ രാജ്യങ്ങളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം അങ്കമാലി എം.എൽ.എ റോജി എം. ജോൺ നിർവഹിച്ചു. ഒ.െഎ. സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, യൂത്ത് വിങ് പ്രസിഡൻറ് ഇബ്രാഹിം അദ്ഹം, ജസ്റ്റിൻ ജേക്കബ്, ബോബി പാറയിൽ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. വിവിധ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ഒപ്പ് ശേഖരണം സംഘടിപ്പിക്കും. പതിനായിരത്തോളം ഒപ്പുകൾ രേഖപ്പെടുത്തിയ ബാനർ രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ യാത്രയിൽ അദ്ദേഹത്തിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.