പ്രവാസികളുടെ ഐ.ഡി കാർഡ് കാലാവധി: വിഷയത്തിൽ പാർലമെന്റിൽ തർക്കം

മനാമ: പ്രവാസികളുടെ തിരിച്ചറിയൽ കാർഡുകളുടെ കാലാവധി അവരുടെ താമസരേഖയുടെ കാലാവധിയുമായി നേരിട്ട് ബന്ധിപ്പിക്കണമെന്ന പുതിയ നിയമഭേദഗതിയെച്ചൊല്ലി ബഹ്‌റൈൻ പാർലമെന്റിൽ വൻ വാഗ്വാദം. വരാനിരിക്കുന്ന ചൊവ്വാഴ്ച ഈ ബിൽ പാർലമെന്റ് ചർച്ചയ്‌ക്കെടുക്കും. ഈ നിയമം പ്രാബല്യത്തിൽ വരികയാണെങ്കിൽ, ഒരു പ്രവാസിയുടെ ഐ.ഡി കാർഡിന്റെ കാലാവധി അയാൾക്ക് രാജ്യത്ത് താമസിക്കാൻ അനുമതിയുള്ള കാലയളവിൽ കൂടുതൽ നൽകാൻ പാടില്ല. അതായത്, വിസ അവസാനിക്കുന്ന അതേ ദിവസം തന്നെ ഐ.ഡി കാർഡിന്റെ കാലാവധിയും അവസാനിക്കും.

രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവരെ കണ്ടെത്താൻ ഈ നിയമംകൊണ്ട് സാധിക്കുമെന്ന് അനുകൂലികൾ പറയുന്നു. ഐഡി കാർഡ് ഉപയോഗിച്ച് നടത്തുന്ന ബാങ്കിങ്, സർക്കാർ ഇടപാടുകൾ കൃത്യമായി നിയന്ത്രിക്കാം. കാർഡുകൾ ഇടയ്ക്കിടെ പുതുക്കുന്നത് വഴി സർക്കാറിന് ഫീസിനത്തിൽ കൂടുതൽ വരുമാനം ലഭിക്കും. എന്നാൽ, സർക്കാറും പാർലമെന്ററി സമിതിയും ഈ നിർദേശത്തെ എതിർക്കുകയാണ്. ചൊവ്വാഴ്ച നടക്കുന്ന പാർലമെന്റ് ചർച്ചയിൽ ഈ ബിൽ വോട്ടിനിടും.

Tags:    
News Summary - Expatriates' ID card validity: Debate in Parliament on the issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.