മനാമ: ഫോൺ വഴി ഉൽപന്നങ്ങളോ മറ്റോ വിൽക്കുന്ന ടെലിമാർക്കറ്റർമാർക്കെതിരെ നിയമ നടപടിക്ക് ശൂറ അംഗീകാരം. ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ പരസ്യം നൽകുന്നതും അവരുടെ സമയത്തെ അപഹരിച്ച് നിർബന്ധിത പരസ്യങ്ങൽ നൽകുന്നതും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വനിത ശിശു സമിതി ചെയർവുമൺ ലീന കാസിമിന്റെ നേതൃത്ത്വത്തിലുള്ള അഞ്ച് അംഗങ്ങളാണ് നിയമ നടപടിക്കായുള്ള നിർദേശം മുന്നോട്ട് വെച്ചത്.
2012 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലാണ് ഭേദഗതി ആവശ്യപ്പെട്ടത്. ഫോൺ ഉപയോഗിക്കുന്നവരുടെ സ്വകാര്യസമയങ്ങളിൽ പോലും പരസ്യം മുഖേന ആശയം കടന്നുകയറ്റുന്ന പ്രവണ ഇല്ലാതാക്കാൻ ടെലിമാർക്കറ്റർമാരെയും പരസ്യദാതാക്കളെയും നിർബന്ധിതരാക്കുന്നതാണ് നിയമം ലക്ഷ്യമിടുന്നത്.
ഫോൺ കോളുകൾ, ടെക്സ്റ്റ് മെസേജുകൾ, മറ്റു തരത്തിലുള്ള മാർക്കറ്റിങ് സംവിധാനങ്ങൾ എന്നിവയുടെ ദുരുപയോഗം മൂലം ജനങ്ങളുടെ പരാതി അധികരിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിയമ നിർമാണത്തിനായി അധികൃതർ തീരുമാനിച്ചത്.
ടെലിമാർക്കറ്റർമാർക്കെതിരെ നിരവധി രാജ്യങ്ങൾ ഗൗരവമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ശൂറ കൗൺസിൽ സാമ്പത്തിക കാര്യ ചെയർമാൻ ഖാലിദ് അൽ മസ്കതി പറഞ്ഞു.
ഇത്തരത്തിലുള്ള അരോചക രീതികൾ ഉപഭോക്താക്കൾക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെലിമാർക്കറ്റിങ് പരസ്യത്തിനുള്ള ഒരു മാർഗമാണ് പക്ഷേ അത് ദുരൂപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടാകാത്ത രീതിയിൽ വിവേക പൂർവം മാർക്കറ്റിങ് ആവിഷ്കരിക്കണമെന്നാണ് ഞങ്ങൾ നിർദേശിക്കുന്നതെന്നും ലീന കാസിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.