കോഴിക്കോട് സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: നാൽപ്പത്​ വർഷമായി ബഹ്​റൈനിലുള്ള കോഴിക്കോട് സ്വദേശി നിര്യാതനായി. ബാൻസ്​ ട്രേഡിങ്​ ആന്‍റ്​ കോൺട്രാക്ടിങ്​ കമ്പനിയിൽ കൗണ്ടർ സെയിൽസ്മാനായി ജോലി ചെയ്യുന്ന അരീക്കാട് കുളങ്ങരത്തോപ്പ് പുതിയ പുരയിൽ അബ്ദുൽ ഷുക്കൂർ (60) ആണ്​ മരിച്ചത്​.

ഭാര്യ: സുഹ്റാബി മിനിക്കിൻറകം. മക്കൾ: അബ്ദുൽ റഹീം, അബ്ദുൽ റഹൂഫ് (ഇരുവരും ബഹ്റൈൻ), റിസ്വാന. മരുമക്കൾ: ഹക്കീൽ (ദുബൈ), ആയിശ, സൈമ.

ഖബറടക്കം ബഹ്റൈനിൽ നടക്കും. മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബഹ്‌റൈൻ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നു.

Tags:    
News Summary - shukoor obit bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.