മനാമ: ഓണാഘോഷത്തോടനുബന്ധിച്ച് ബഹ്റൈൻ കേരളീയ സമാജം നടത്തുന്ന 'ശ്രാവണം 2025' ന്റെ ഭാഗമായി സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ "വിന്ധ്യാവലി" എന്ന നൃത്ത സംഗീത നാടകം അരങ്ങേറും.വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 25ന് നടത്തുന്ന പരിപാടിയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. സമാജത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും വനിതാ വേദി സജീവമാണ്.ബഹ്റൈനിലെ വിവിധ വേദികളിലും സൂര്യ ഫെസ്റ്റിവലിലും കലാമൂല്യമുള്ള അത്യപൂർവമായ കലാപരിപാടികൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങിയ ബഹ്റൈനിലെ പ്രമുഖ നൃത്താധ്യാപികയായ വിദ്യശ്രീയാണ് "'വിന്ധ്യാവലി " യുടെ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത്. പ്രശസ്ത സംഗീതജ്ഞരായ പാലക്കാട് ശ്രീറാം, മൃദംഗ വിദ്വാൻ സർവേഷ് കാർത്തിക് എന്നിവരാണ് സംഗീതം നൽകുന്നത്. പരിപാടിയുടെ ഒരുക്കങ്ങൾക്കായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
വനിതാവേദി കോഓഡിനേറ്റർ ദിവ്യ മനോജ്, ജോയന്റ് കൺവീനർമാരായ ജെനി സിക്കു ഫിലിപ്പ്, ശരണ്യ അരുൺ, അനിത തുളസി എന്നിവർക്കൊപ്പം മനോജ് ഉത്തമൻ, അരുൺ ആർ. പിള്ള, വിജിന സന്തോഷ്, നിമ്മി റോഷൻ, ധന്യ ശ്രീലാൽ, രചന അഭിലാഷ്, വിദ്യ വൈശാഖ്, ജോബി ഷാജൻ, സുവിത രാകേഷ്, പ്രശോഭ്, ബബിത ജഗദീഷ്, ധനേഷ്, ജയകുമാർ വയനാട്, ഹരിഷ് മേനോൻ, ഉണ്ണി പിള്ള, സുനേഷ് സാസ്കോ തുടങ്ങിയവരും കമ്മിറ്റിയിൽ അംഗങ്ങളാണ്.പരിപാടി കാണികൾക്ക് നല്ലൊരു അപൂർവ കലാ വിരുന്നാകുമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഓണാഘോഷ കമ്മിറ്റി കൺവീനർ വർഗീസ് ജോർജ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.