മനാമ: ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലെഹ് അൽ സാലെഹിനെ മാധ്യമ പ്രവർത്തകൻ അദെൽ ഇൗസ അൽ മർസൂഖ് സന്ദർശിച്ച് തെൻറ കൃതി സമ്മാനിച്ചു. ‘ഖലീഫ ബിൻ സൽമാൻ രാഷ്ട്രത്തിെൻറ മഹാൻ’ എന്ന പുസ്തകമാണ് നൽകിയത്. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ രാജ്യത്തിനായുള്ള വികസന സംഭാവനകളെക്കുറിച്ചുള്ള അടയാളെപ്പടുത്തലാണ് പുസ്തകത്തിലെന്ന് അദെൽ ഇൗസ വ്യക്തമാക്കി. കൃതി രചിക്കാൻ ആവശ്യമായ അദ്ധ്വാനം നടത്തിയതിന് ശൂറ കൗൺസിൽ ചെയർമാൻ അദെൽ ഇൗസയെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.