ന​ക്ഷ​ത്ര, ഫി​ന്‍ഷ, ദീ​ക്ഷി​ത് 

ശിഫ ചിത്രരചനാ മത്സരം: നക്ഷത്ര, ഫിന്‍ഷ, ദീക്ഷിത് വിജയികള്‍

മ​നാ​മ: ലോ​ക വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ സെൻറ​ര്‍ ഓ​ണ്‍ലൈ​നി​ല്‍ ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. നി​ര​വ​ധി കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി ന​ക്ഷ​ത്ര സു​ബി​ന്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. ഫി​ന്‍ഷ ഫൈ​സ​ല്‍ (ആ​റാം ക്ലാ​സ്, ഇ​ബ്‌​നു​ല്‍ ഹൈ​തം സ്‌​കൂ​ള്‍), ദീ​ക്ഷി​ത് (എ​ട്ടാം ക്ലാ​സ്, ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

ബ​ഹ്‌​റൈ​നി​ല്‍ ഓ​ട്ടോ​മെ​ബൈ​ല്‍ ഗാ​രേ​ജ് ന​ട​ത്തു​ന്ന തൃ​ശൂ​ര്‍ ത​ളി​ക്കു​ളം സ്വ​ദേ​ശി സു​ബി​ന്‍-​സ​രി​ത ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ന​ക്ഷ​ത്ര​യും ദീ​ക്ഷി​തും. ശി​ഫ ഫി​നാ​ന്‍സ് മാ​നേ​ജ​ര്‍ ഫൈ​സ​ലി​െൻറ മ​ക​ളാ​ണ് ഫി​ന്‍ഷ.

ഓ​ണ്‍ലൈ​നി​ല്‍ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ലാ​ണ് വി​ജ​യി​ക​ളെ തി​ര​െ​ഞ്ഞ​ടു​ത്ത്. വി​ജ​യി​ക​ള്‍ക്ക് സ​ര്‍ട്ടി​ഫി​ക്ക​റ്റും കാ​ഷ്​ അ​വാ​ര്‍ഡും സ​മ്മാ​നി​ച്ചു. ശി​ഫ​യി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ല്‍ സി.​ഇ.​ഒ ഹ​ബീ​ബ് റ​ഹ്മാ​ന്‍, ഡ​യ​റ​ക്​​ട​ര്‍ ഷ​ബീ​ര്‍ അ​ലി പി.​കെ, സീ​നി​യ​ര്‍ പീ​ഡി​യാ​ട്രീ​ഷ്യ​ന്‍ ഡോ. ​കു​ഞ്ഞി​മൂ​സ, ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജ​ര്‍ വി​ക്​​ട​ര്‍ പോ​ള്‍ എ​ന്നി​വ​ര്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്​​തു.പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ര്‍ഥി​ക​ളെ​യും ശി​ഫ മാ​നേ​ജ്‌​മെൻറ്​ അ​ഭി​ന​ന്ദി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.