അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പുതുതായി തിരഞ്ഞെടുത്ത പ്രസിഡന്റ് ക്രിസ്റ്റി കോവൻട്രിയുമായി ശൈഖ് ഖാലിദ് കൂടിക്കാഴ്ചക്കിടെ
മനാമ: കുവൈത്തിൽ നടന്ന ജി.സി.സി ദേശീയ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമാരുടെ 37ാമത് യോഗത്തിൽ പങ്കെടുത്ത് ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ. ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് ശൈഖ് ഈസ ബിൻ അലി ആൽ ഖലീഫ, സെക്രട്ടറി ജനറൽ ഫാരിസ് മുസ്തഫ അൽ കൂഹേജി, ബോർഡ് അംഗം ഫജർ ജാസിം എന്നിവരും യോഗത്തിൽ ശൈഖ് ഖാലിദിനൊപ്പം പങ്കെടുത്തു.
യോഗത്തിനിടെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പുതുതായി തിരഞ്ഞെടുത്ത പ്രസിഡന്റ് ക്രിസ്റ്റി കോവൻട്രിയുമായി ശൈഖ് ഖാലിദ് കൂടിക്കാഴ്ച നടത്തുകയും അഭിനന്ദനമറിയിക്കുകയും ചെയ്തു. കൂടാതെ ഒളിമ്പിക് കമ്മിറ്റിക്കുള്ള ബഹ്റൈനിന്റെ പിന്തുണയും സഹകരണവും അറിയിക്കുകയും ചെയ്തു. ഐ.ഒ.സിയും ബഹ്റൈനും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിലാണ് കൂടിക്കാഴ്ചക്കിടെ നടന്ന ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തിയെ ഇരുവരും പ്രശംസിക്കുകയും ഏകോപനത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.
കുവൈത്തിൽ നടന്ന ജി.സി.സി ദേശീയ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമാരുടെ 37ാമത് യോഗത്തിൽ പങ്കെടുക്കാനെത്തിയവരോടൊപ്പം ശൈഖ് ഖാലിദ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.