ഷറഫ് ഡിജിയുടെ 17-ാം വാർഷികാഘോഷം; പങ്കെടുക്കുന്ന എല്ലാവർക്കും ഉറപ്പായ സമ്മാനങ്ങൾ

മനാമ: ഷറഫ് ഡിജിയുടെ 17-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ ഉപഭോക്താക്കൾക്കായി സമ്മാനങ്ങളുടെ പൂരം ഒരുക്കുന്നു. സ്ക്രാച്ച് ആൻഡ് വിൻ ഓഫറിലൂടെ പങ്കെടുക്കുന്ന എല്ലാവർക്കും ഉറപ്പായ സമ്മാനങ്ങൾ നേടാമെന്നതാണ് ഈ ആഘോഷത്തിലെ ഏറ്റവും പ്രധാന ആകർഷണം.

ഒക്ടോബർ 23 മുതൽ നവംബർ 19 വരെ നീളുന്ന ഓഫറിൽ സ്ക്രാച്ച് ആൻഡ് വിന്നിലൂടെ ഉറപ്പായും നിങ്ങൾക്കൊരു സമ്മാനം ലഭിക്കും. മിനിമം പർച്ചേസ് ലിമിറ്റും ഉണ്ടായിരിക്കില്ല. ഈ കാലയളവിൽ പ്രമുഖ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗാഡ്‌ജെറ്റുകൾ എന്നിവയ്ക്ക് വലിയ വൻ കിഴിവുകളും ഷറഫ് ഡിജി ഒരുക്കിയിട്ടുണ്ട്.

ഫുലൂസ് ആപ്പിലൂടെ പലിശ രഹിത ഇ.എം.ഐ‍യിലൂടെ ‘ഷോപ് നൗ, പേ ലേറ്റർ’ സൗകര്യവും ഉപയോഗിക്കാം. പ്രമുഖ ബാങ്കുകളുമായി സഹകരിച്ചാണ് പേയ്‌മെന്റ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് ചാർട്ടേഡ്, എച്ച്.എസ്.ബി.സി, ഇല ബാങ്ക് ക്രഡിറ്റ് കാർഡ് ഉടമകൾകൾക്ക് 3, 6, 9, 12 മാസത്തേക്ക് പലിശ രഹിതമായി പണം തവണകളായി അടയ്ക്കാം. ബി.എഫ്.സി ട്രാവൽ ബഡി കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് 3 ശതമാനം കാഷ്ബാക്ക് ലഭിക്കും.

കൂടാതെ എസ്.ടി.സി പേ വഴി പണമടയ്ക്കുമ്പോൾ 1 ശതമാനം കാഷ്ബാക്കും നേടാം. ബഹ്‌റൈൻ സിറ്റി സെന്‍റർ, എൻമ മാൾ (റിഫ), സീഫ് മാൾ (മുഹറഖ്) എന്നിവിടങ്ങളിലെയടക്കം എല്ലാ ഷറഫ് ഡിജി ഔട്ട്‌ലെറ്റുകളിലും ഓൺലൈനിലും ഈ ഓഫറുകൾ ലഭ്യമാണ്.

വിശ്വസ്തമായ സേവനത്തോടൊപ്പം സമ്മാനങ്ങളും നേടാനുള്ള ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കുന്നു. ഓൺലൈനിലൂടെയോ സ്റ്റോറുകളിലൂടെയോ ഷോപ്പിംഗ് നടത്തി ഈ സമ്മാനപ്പെരുമഴയിൽ പങ്കുചേരാം. കൂടുതൽ വിവരങ്ങൾ ഷറഫ് ഡിജിയുടെ ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്.

Tags:    
News Summary - Sharaf DG's 17th anniversary celebration; guaranteed prizes for all participants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.