മനാമ: ഇലക്ട്രോണിക്സ് റീട്ടെയിൽ രംഗത്ത് ജി.സി.സിയിലെ വിശ്വസനീയവും മികച്ചതുമായ സേവനദാതാക്കളായ ഷറഫ് ഡിജി 20ാം വാർഷിക നിറവിൽ. ആഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിലെ ഉപഭോക്താക്കൾക്ക് സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക്സ്, ഗാഡ്ജറ്റുകൾ, വീട്ടുപകരണങ്ങൾ എന്നിവക്ക് 50 ശതമാനം വരെ കിഴിവ് നൽകുന്നു. ടെക് പ്രേമികൾക്ക് ഇത് അവരുടെ ഉപകരണങ്ങൾ നവീകരിക്കാനുള്ള മികച്ച അവസരമാണ്. കാമ്പയിനിന്റെ ഭാഗമായി പ്രത്യേക ഓഫറുകൾക്ക് പുറമെ, ദിവസേനയുള്ള സമ്മാനങ്ങൾ, സൗജന്യ സമ്മാന വൗച്ചറുകൾ, ക്യാഷ്ബാക്കുകൾ എന്നിവയും ലഭിക്കും.
കൂടാതെ ഉപഭോക്താക്കളോടുള്ള കടപ്പാടിന്റെ ഭാഗമായി ഷറഫ് ഡിജി എല്ലാ ദിവസവും ഒരു സ്വർണ നാണയം നേടാനുള്ള അവസരവും ഒരുക്കുന്നു. പലിശരഹിത ഇൻസ്റ്റാൾമെന്റ് പ്ലാനുകൾ, ഫ്ലൂസ് ഇ.എം.ഐ ഓപ്ഷനുകൾ എന്നിവക്ക് പുറമേ എസ്.ടി.സി പേ, ബി.എഫ്.സി പേ എന്നിവയിലൂടെ സാധനം വാങ്ങുന്നവർക്ക് ആകർഷകമായ ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. സിറ്റി സെന്റർ ബഹ്റൈൻ, എൻമ മാൾ, സീഫ് മാൾ എന്നിവിടങ്ങളിലെ സ്റ്റോറുകളിൽ നിന്നും bahrain.sharafdg.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അഞ്ച് ദീനാർ വിലമതിക്കുന്ന സൗജന്യ വൗച്ചറുകളും ലഭിക്കും (നിബന്ധനകളും വ്യവസ്ഥകളും ബാധകം).
20 വർഷത്തെ ജൈത്രയാത്ര ഞങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസവും ടീമുകളുടെ അർപ്പണബോധവുംകൊണ്ടാണ് സാധ്യമായതെന്ന് ഷറഫ് ഡിജി വക്താവ് പറഞ്ഞു. ‘‘സമൂഹത്തിന് ഏറ്റവും മികച്ച സാങ്കേതികവിദ്യയും സേവനവും മൂല്യവും നൽകാൻ ഞങ്ങൾ പ്രതിജ്ഞബദ്ധരാണെ’’ന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.