വരുംകാലങ്ങളിൽ ഒരു ‘വനിതദിനം’ ആഘോഷിക്കേണ്ടി വരില്ല എന്ന് നന്ദിയോടെയും അങ്ങേയറ് റം അഭിമാനത്തോടെയും തിരിച്ചറിയുന്നുണ്ട്. അടുത്ത തലമുറ സ്ത്രീപുരുഷ വേർതിരിവ് എന്ന അതിർവരമ്പുകൾ ഭേദിക്കുക തന്നെ ചെയ്യും. സ്ത്രീ എഴുത്ത്, പെൺമനസ്സ്, സ്ത്രീ ഇടങ്ങൾ തുടങ്ങിയ സങ്കൽപങ്ങളിൽനിന്ന് പുറത്തിറങ്ങേണ്ട ദിവസമാണ് ഇത്. ഒരു സ്ത്രീയും സ്ത്രീകൾക്കുവേണ്ടി മാത്രം എഴുതുകയോ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല എന്ന സത്യം സമൂഹം ഉൾക്കൊള്ളണമെന്നാണ് ഈ ദിവസം ഓർമിപ്പിക്കുന്നത്.
നമ്മൾ ഇനി ഉൾക്കൊള്ളേണ്ടത് മാനുഷികത എന്ന സത്യമാണ്. ജീവിതത്തിൽ, ജോലിസ്ഥലങ്ങളിൽ, സാമൂഹിക രംഗങ്ങളിൽ എല്ലാം കഴിവും കാര്യക്ഷമതയുമുള്ള വ്യക്തിത്വങ്ങളാവുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഒരു കോൺഫറൻസിന് നേതൃത്വം നൽകുേമ്പാൾ ‘നിങ്ങൾ എല്ലാവരും സ്ത്രീശാക്തീകരണം ഏറ്റെടുക്കുമോ’ എന്ന ചോദ്യത്തിന്, കിട്ടിയ മറുപടി ഓർക്കുന്നു. ‘‘ആരാണ് ശാക്തീകരിക്കേണ്ടത്, സ്ത്രീകൾ ശക്തി തിരിച്ചറിയുകയേല്ല വേണ്ടത്’’ എന്ന ഒരു മിടുക്കെൻറ മറുപടി ഒാർമയിൽ തങ്ങിനിൽക്കുന്നു.
സാമ്പത്തിക സ്വാതന്ത്ര്യം, നേതൃപാടവം എന്നിവയിലൊക്കെ സ്ത്രീകൾ സ്വന്തം കഴിവുകൾ തിരിച്ചറിയുകയാണ് വേണ്ടത്. ലിംഗസമത്വം എന്ന ലക്ഷ്യം ലോകം ഒറ്റക്കെട്ടായി കൈവരിച്ചുകഴിഞ്ഞു. ‘വനിത വിഭാഗം, ‘വനിതകളുടെ കമ്മിറ്റി’ എന്നിങ്ങനെ ചുരുങ്ങാതെ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് സ്ത്രീകൾ മുന്നോട്ടുവരണം. ഏൽപിക്കുന്ന ഏതു കാര്യങ്ങളും അങ്ങേയറ്റം കാര്യക്ഷമതയോടെ പൂർത്തീകരിക്കുന്ന, കുടുംബം എന്ന മനോഹരസങ്കൽപത്തെ യാഥാർഥ്യമാക്കുന്ന, കുഞ്ഞുങ്ങൾ എന്ന പുതിയ തലമുറയെ സമ്പൂർണമാക്കുന്ന എല്ലാ സ്ത്രീകളോടും അങ്ങേയറ്റം ബഹുമാനമാണ്. ഏതു സ്ത്രീയുടെയും ശരീരത്തെ മാത്രം കാണുന്ന മാനസിക വൈകല്യങ്ങളും നമ്മൾ തരണംചെയ്തുകഴിഞ്ഞു; അല്ലെങ്കിൽ തരണംചെയ്യും.
(യൂനിവേഴ്സിറ്റി കോളജ് ബഹ്റൈൻ ജനറൽ സ്റ്റഡീസ് വിഭാഗം മേധാവിയാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.