സെവൻ ആർട്സ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച ഈദ് നൈറ്റ് 2025
മനാമ: ബഹ്റൈനിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം ഓറ ആർട്സിന്റെ സഹകരണത്തോടെ ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ ഒന്നാം പെരുന്നാൾദിവസം സംഘടിപ്പിച്ച ഈദ് നൈറ്റ് 2025 മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ജനസാഗരം തീർത്തു. ചലച്ചിത്ര പിന്നണി ഗായികയും മാപ്പിളപ്പാട്ടിന്റെ വാനമ്പാടിയുമായ രഹ്ന, കലാഭവൻ മണിയുടെ സ്വരസാദൃശ്യത്താൽ പ്രശസ്തനായ രഞ്ജുചാലക്കുടി, പട്ടുറുമാൽ വിന്നറും സംഗീതസംവിധായകനുമായ അജയ് ഗോപാൽ, ഗായിക ശ്രീക്കുട്ടി തുടങ്ങിയവർ അവതരിപ്പിച്ച മ്യൂസിക്കൽ കോമഡി ഷോയും ഓറഡാൻസ് ടീമിന്റെയും സെവൻ ആർട്സ് ലേഡീസ് വിങ്ങിന്റെയും ഡാൻസ് പ്രോഗ്രാമും മറ്റു വിവിധ കലാപരിപാടികളും ഈദ് ദിവസങ്ങളിൽ ബഹ്റൈൻ കണ്ടതിൽവെച്ച് ഏറ്റവും മികവാർന്ന പരിപാടികളായിമാറി. കനത്ത ചൂടിലും തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സെവൻ ആർട്സിന്റെ പുരുഷ വനിതാ വിഭാഗം വളന്റിയർമാർ കൃത്യതയോടും ക്ഷമയോടും ചിട്ടയായ പ്രവർത്തനം നടത്തിയത് ബഹ്റൈൻ മന്ദ്രാലയം പ്രതിനിധിവരെ അഭിനന്ദിക്കുകയുണ്ടായി. ചടങ്ങിൽവെച്ച് പുതിയ കമ്മിറ്റിയുടെ ഉദ്ഘാടനം പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ചീഫ് ഗസ്റ്റായ ക്യാപ്പിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് ഡയറക്ടർ യൂസഫ് ലോറി നിർവഹിക്കുകയുണ്ടായി.
ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാസ്സിസ് കാമിലോപെരേര, പ്രോഗ്രാമിന്റെ ഡയറക്ടറും സെവൻ ആര്ട്ട്സ് കൾച്ചറൽ ഫോറത്തിന്റെ ചെയർമാനുമായ മനോജ് മയ്യന്നൂർ, സംഘടനയുടെ രക്ഷാധികാരിയും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ മോനി ഒടിക്കണ്ടത്തിൽ, രക്ഷാധികാരിയും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ എം.സി. പവിത്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി ബൈജു മലപ്പുറം സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളുടെ ചുമതലക്കാരായ രക്ഷാധികാരി ചെമ്പൻ ജലാൽ, വൈസ് പ്രസിഡന്റുമാരായ സത്യൻ കാവിൽ, വി. പിൻമാടത്തേത്ത്, കമ്യൂണിറ്റി വിങ് സെക്രട്ടറി മണിക്കുട്ടൻ, എന്റർടൈൻമെന്റ് സെക്രട്ടറി മിനി മാത്യു, ജോയന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ലേഡീസ് വിങ് പ്രസിഡന്റ് അഞ്ജു സന്തോഷ്, ലേഡീസ് വിങ് കോഓഡിനേറ്റർ മുബീന മൻഷീർ, മെമ്പർഷിപ് സെക്രട്ടറി സുഭാഷ് തോമസ്, സ്പോർട്സ് സെക്രട്ടറിമാരായ ജയ്സൺ വർഗീസ്, സുനീഷ്കുമാർ, ജോബ്സെൽ, സെക്രട്ടറി ഷമീർ സലീം, ലേഡീസ് വിങ് സെക്രട്ടറി ലിപി ജയ്സൺ, എന്റർടൈൻമെന്റ് ജോയന്റ് സെക്രട്ടറി അഞ്ജന വിനീഷ്, കമ്യൂണിറ്റി വിങ് ജോയന്റ് സെക്രട്ടറി ബോബി പുളിമൂട്ടിൽ, സലിം നൗഷാദ്, മെമ്പർഷിപ് അസിസ്റ്റന്റ് സെക്രട്ടറി അജി പി ജോയ്, മോൻസി ബാബു, ലേഡീസ് വിങ് വൈസ് പ്രസിഡന്റ് ദീപ്തി റിജോയ്, ജോയന്റ് സെക്രട്ടറി മുഫീദ മുജീബ്, സ്മിത മയ്യന്നൂർ, സുനി ഫിലിപ്പ്, അഞ്ജന വിനിഷ്, വിശ്വാസുകേഷ്, സലീഹ ഫൈസൽ, അരുണിമ ശ്രീജിത്ത്, ഷീന നൗഫൽ, ഫൈസൽ പാട്ടാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.
ബഹ്റൈനിലെ വിവിധ സംഘടനാ നേതാക്കന്മാരും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെയും നിറഞ്ഞ സാന്നിധ്യവുമുണ്ടായി. വിനോദ് നാരായണൻ അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.