റിയാസുദ്ധീൻ

സൗദി മലയാളി പ്രവാസി ബഹ്‌റൈനിൽ കുഴഞ്ഞുവീണ് മരിച്ചു

മനാമ: സൗദിയിൽനിന്ന് വിസിറ്റ് വിസയിലെത്തിയ മലപ്പുറം എടപ്പാൾ കോക്കൂർ സ്വദേശി റിയാസുദ്ധീൻ (38) ബഹ്റൈനിൽ കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ ആവശ്യാർഥം ബഹ്‌റൈനിലെത്തിയതായിരുന്നു.

റിയാസുദ്ധീന്റെ കുടുംബം സൗദിയിലുണ്ട്. ഭാര്യ: അമ്പലത്തുവീട്ടിൽ ഫാത്തിമ. മക്കൾ: സമാൻ റിയാസ്, മുഹമ്മദ്‌ ഇസാൻ റിയാസ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ബഹ്‌റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Tags:    
News Summary - Saudi Malayali expatriate dies after collapsing in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.