റിയാദ്: സൗദി അറേബ്യയും ഇറാഖും തമ്മിലുള്ള ബന്ധം ഉൗട്ടിയുറപ്പിക്കുന്നതിനുള്ള ചരിത്രപ്രധാനമായ ഉച്ചകോടി റിയാദിൽ അരങ്ങേറി. സൗദി ഭരണാധികാരി സൽമാൻ രാജാവും ഇറാഖി പ്രധാനമന്ത്രി ഹൈദർ അൽ ആബാദിയും ചർച്ചകൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ ദിവസം റിയാദിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടെല്ലേഴ്സൺ ചർച്ചകളുടെ ഭാഗമായി. ഉഭയകക്ഷി ബന്ധത്തിൽ പതിറ്റാണ്ടുകളായി തുടരുന്ന മ്ലാനതക്ക് അന്ത്യം കുറിച്ചാണ് കൂടിക്കാഴ്ച നടന്നത്. ഭീകരവാദത്തിെൻറയും തീവ്രവാദത്തിെൻറയും രൂപത്തിൽ ഗുരുതരമായ വെല്ലുവിളികളാണ് മേഖല നേരിടുന്നതെന്നും രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ നീക്കങ്ങൾ നടക്കുകയാണെന്നും സൽമാൻ രാജാവ് ചൂണ്ടിക്കാട്ടി. ഇത്തരം നീക്കങ്ങൾ നമ്മുടെ സമ്പൂർണ കരുതൽ ആവശ്യപ്പെടുന്നതാണ്.ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് റിയാദ് ഉച്ചകോടിയെന്ന് ഹൈദർ അൽ ആബാദി സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിെൻറ കരുത്ത് വിളിച്ചോതുന്നതാണ് കൂടിക്കാഴ്ചയെന്ന് ടെല്ലേഴ്സണും പറഞ്ഞു.
സൗദി-ഇറാഖി കോഒാഡിനേഷൻ കൗൺസിൽ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ സൽമാൻ രാജാവും ഹൈദർ അൽ ആബാദിയും ഒപ്പുവെച്ചു. കഴിഞ്ഞ ആഗസ്തിലാണ് കോഒാഡിനേഷൻ കൗൺസിൽ സ്ഥാപിക്കുന്നതിന് സൗദി കാബിനറ്റ് അംഗീകാരം നൽകിയത്. സൈനിക സഹകരണം, പരസ്പര നിക്ഷേപം, സാംസ്കാരിക വിനിമയം തുടങ്ങിയവ ശക്തിപ്പെടുത്തുകയാണ് ഇതിെൻറ ലക്ഷ്യം. കഴിഞ്ഞയാഴ്ചയാണ് ഫ്ലൈനാസ് ബഗ്ദാദിലേക്ക് സർവീസ് തുടങ്ങിയത്. 1990 ന് ശേഷം ആദ്യമായാണ് റിയാദിൽ നിന്ന് ബഗ്ദാദിലേക്ക് കമേഴ്സ്യൽ വിമാനം പറന്നത്. ഇൗ മാസം 30 മുതൽ സൗദി ദേശീയ വിമാന കമ്പനിയായ ‘സൗദിയ’ പ്രതിദിന സർവീസും ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.