???? ?????? ???????? ???.????????? ??? ??????? ??????? ?? ????????? ????????????????????? ???????????? ???????????

സൗദി അംബാസിഡർക്ക്​ വിദേശ മന്ത്രാലയം യാത്രയയപ്പ്​ നൽകി

മനാമ: ബഹ്​റൈനിൽ സേവന കാലാവധി പൂർത്തിയാക്കിയ സൗദി അറേബ്യയുടെ അംബാസിഡർ ഡോ.അബ്​ദുല്ല ബിൻ അബ്​ദുൽ മാലിക്​ അൽ അൽശൈഖിന്​ വി​േദശ കാര്യമന്ത്രാലയം യാത്രയയപ്പ്​ നൽകി. ചടങ്ങിൽ വിദേശകാര്യ അന്താരാഷ്​ട്ര കാര്യ അണ്ടർസെക്രട്ടറി ഡോ.ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫ സംബന്​ധിച്ചു.

അഗാധമായ സാഹോദര്യ ബന്​ധമാണ്​ ബഹ്​റൈനും സൗദി അ​േറബ്യയും തമ്മിലുള്ളതെന്ന്​ അദ്ദേഹം പറഞ്ഞു. അംബാസിഡർ ഡോ.അബ്​ദുല്ലയുടെ ബഹ്​റൈനിലെ സേവനകാലം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്​ധം ശക്തമാക്കാൻ യത്​നിക്കപ്പെട്ടിരുന്നു. സൗദി അറേബ്യയുടെ നേതൃത്വം അറബ്​, ഇസ്​ലാമിക ലോകത്തിന്​ ഏറ്റവും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - saudi ambasador-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.