???? ??????? ????????? ????????? ????????? ???????????? ??????????????

സതേൺ ഗവർണ്ണർ മജ്​ലിസിൽ എത്തിയവരെ സ്വീകരിച്ചു

മനാമ: സതേൺ ഗവർണ്ണർ ശൈഖ്​ ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ വാരാന്ത്യമജ്​ലിസി​​െൻറ ഭാഗമായി പൗരൻമാർ ആഭ്യന്തര മന്ത്രാ ലയം ഒാഫീസർമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരെ സ്വീകരിച്ചു. രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ നിർദേശാനുസരണങ്ങൾക്ക്​ അനുസൃതമായും തങ്ങൾക്ക്​ മികച്ച പിന്തുണ നൽകുന്ന പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശി പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവരുടെയും നിർദേശങ്ങൾ അനുസരിച്ചും രാജ്യത്ത്​ പൗരൻമാരും വിവിധ ഭരണാധികാര സംവിധാനങ്ങളും തമ്മിലുള്ള ആശയവിനിമയം ഉൗർജിതപ്പെടുത്തുന്നതിനെക്കുറിച്ച്​ എടുത്തുപറഞ്ഞു. വാരാന്ത്യമജ്​ലിസ്​ പിതാമഹൻമാരിൽനിന്നും പാരമ്പര്യമായി ലഭിച്ച സംവിധാനമാ
ണ്​. ഗവർണ്ണറേറ്റി​​െൻറ തുറന്ന വാതിൽ നയം, പൗരൻമാരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള നിലപാട്​ എന്നിവയും മജ്​ലിസിന്​ എത്തിയവരോട്​ അദ്ദേഹം വിശദീകരിച്ചു. പൗരന്മാരുമായി ഇടപഴകുന്നതിന്​ ഗവർണ്ണറേറ്റി​​െൻറ നയസമീപനങ്ങളെ സദസ്യർ അഭിനന്ദിച്ചു. ഗവർണറേറ്റിലുടനീളം വികസന പദ്ധതികൾ നടപ്പാക്കാനുമുള്ള ഗവർണ്ണറുടെ പരിശ്രമങ്ങളെ അവർ പ്രശംസിക്കുകയും ചെയ്​തു.
Tags:    
News Summary - sathern governor-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.