Posted On
date_range Updated On
date_range മതേതര പ്രസ്ഥാനത്തിലേക്കുള്ള സന്ദീപ് വാര്യരുടെ കടന്നുവരവ് ആശാവഹം -ഐ.വൈ.സി.സി
മനാമ: വർഗീയ, ഫാഷിസം നാട്ടിൽ വികസിപ്പിക്കുന്ന സംഘ്പരിവാർ രാഷ്ട്രീയത്തിൽനിന്നും, മതേതര കോൺഗ്രസ് പാർട്ടിയുടെ ആശയത്തിലേക്ക്, ആദർശം മനസ്സിലാക്കുകയും അതേ രൂപേണ പ്രവർത്തനങ്ങൾ നടത്താൻ ആഗ്രഹിക്കുകയും ചെയ്തു പ്രവേശിച്ച സന്ദീപ് വാര്യരുടെ തീരുമാനം ഐ.വൈ.സി.സി ബഹ്റൈൻ സ്വാഗതം ചെയ്തു.
മതേതര, ജനാധിപത്യ ആശയങ്ങളിൽ ആകൃഷ്ടരായി യുവതലമുറയടക്കമുള്ള പൗരന്മാർ കോൺഗ്രസിലേക്ക് കടന്നുവരുന്നത് ആശാവഹമാണെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ആക്ടിങ് ട്രഷറർ മുഹമ്മദ് ജസീൽ വാർത്താക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.