സംസ്കാര തൃശൂർ നടത്തിയ മെഗാ കുടുംബസംഗമത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ തൃശൂരുകാരുടെ കൂട്ടായ്മയായ സംസ്കാര തൃശൂർ മെഗാ കുടുംബസംഗമം നടത്തി. സഗയയിലെ ബി.എം.സി ഹാളിൽ സോപാനം വാദ്യകലാസംഘത്തിന്റെ ചെണ്ടമേളത്തോടെ ആരംഭിച്ച പരിപാടി ഫൗണ്ടർ കമ്മിറ്റി കൺവീനർ ഗോപകുമാർ, പ്രസിഡന്റ് സുഗതൻ, ജനറൽ സെക്രട്ടറി പ്രശാന്ത്, പ്രോഗ്രാം കൺവീനർ ജോഷി ഗുരുവായൂർ, ജോയന്റ് കൺവീനർ ഉണ്ണിക്കൃഷ്ണൻ പുന്നക്കൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
പൂരങ്ങളുടെ നാടായ തൃശൂരിന്റെ സാംസ്കാരികസംഘടനയായ സംസ്കാരയുടെ അംഗങ്ങൾ ആർപ്പുവിളിയോടെയാണ് പരിപാടിയെ എതിരേറ്റത്. സാംസ്കാര കുടുംബാംഗവും നൃത്താധ്യാപികയുമായ ഷീന ചന്ദ്രദാസ് അവതരിപ്പിച്ച മോഹിനിയാട്ടം ഉൾപ്പെടെ വ്യത്യസ്തമായ നിരവധി കലാപരിപാടികൾ നടത്തി. സോപാനം മേള കലാരത്നം സന്തോഷ് കൈലാസ്, സാംസ്കാരയുടെ സീനിയർ അംഗമായ നാരായണൻകുട്ടി, സുനിൽ ഓടാട്ട് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടി ഉപരിപഠനത്തിനായി നാട്ടിലേക്ക് പോയ സംസ്കാര മെംബർമാരുടെ കുട്ടികൾക്ക് ഉപഹാരം നൽകി. ദീർഘകാലത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിലേക്ക് തിരിച്ചുപോകുന്ന സാംസ്കാരയുടെ സീനിയർ മെംബറും മുൻ പ്രസിഡന്റുമായ സുനിൽ ഓടാട്ട്, പത്നി ശൈലജ സുനിൽ എന്നിവർക്ക് യാത്രയയപ്പ് നൽകി. സംസ്കാരയുടെ ഫൗണ്ടർ കമ്മിറ്റി കൺവീനർ ഗോപകുമാർ, സോപാനം മേള കലാരത്നം സന്തോഷ് കൈലാസ്, മാറ്റ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.