മനാമ: സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സാംസ ബഹ്റൈൻ. ഓൺലൈൻ മീറ്റിങ്ങിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിൽകുമാർ എ.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ സാംസ കുടുംബാംഗങ്ങൾ പങ്കെടുത്തു. ഈസി അംഗം സതീഷ് പൂമനയ്ക്കൽ സന്ദേശം നൽകി.
സ്വാതന്ത്ര്യം നേടിത്തന്ന തലമുറ ഇന്ന് നമ്മോടൊപ്പമില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പുത്തൻ തലമുറയാണ് സ്വാതന്ത്ര്യം അനുഭവിക്കുന്നതും ആഘോഷിക്കുന്നതുമെന്നും സന്ദേശത്തിൽ പറയുകയുണ്ടായി. അഡ്വൈസറി ബോർഡ് അംഗങ്ങൾ മുരളി കൃഷ്ണൻ, ജേക്കബ് കൊച്ചുമ്മൻ, ട്രഷറർ റിയാസ് കല്ലമ്പലം, എന്റർടൈൻമെന്റ് സെക്രട്ടറി നിർമല ജേക്കബ്, ചിൽഡ്രൻസ് വിങ് കൺവീനർ മനീഷ് പൊന്നോത്ത്, മെംബർഷിപ് സെക്രട്ടറി വിനീത് മാഹി, ഈസി അംഗം സുനിൽ നീലച്ചേരി എന്നിവർ സംസാരിച്ചു. നിർമല ജേക്കബ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.