മനാമ: മലയാളം മിഷന്റെ വിദേശ രാജ്യത്തെ ആദ്യ ഭാഷാ പഠനകേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ 2026-27അധ്യയന വർഷത്തെ തുടക്ക ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് ഈ മാസം 25 വരെ അപേക്ഷിക്കാം.
2026 ജനുവരി 1 ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്കാണ് പ്രവേശനം. താത്പര്യമുള്ളവർക്ക് https://bksbahrain.com/2025/mp/register.html എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്ത ശേഷം മെയ് 25 തിങ്കളാഴ്ച വൈകുന്നേരം 7.30 മുതൽ 9 മണി വരെയുളള സമയത്ത് സമാജത്തിലെത്തി അഡ്മിഷൻ എടുക്കാമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.
രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 36045442, 39498114 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.