മനാമ: മധുരം കിനിയുന്ന ഇൗന്തപ്പഴങ്ങളും വാൽസല്ല്യമൂറുന്ന ചിരിയുമായി സെൻട്രൽ മാർക്കറ്റിൽ ഒരു സ്വദേശി വ്യാപാരിയുണ്ട്. എഴുപതുകാരനായ സാലിഹ് ഹസൻ എന്ന ബഹ്റൈനി. മലയാളികൾ ഉൾപ്പെടെ മാർക്കറ്റിലെ സുഹൃത്തുക്കൾ വിളിക്കുന്നത് ഹാജി സാലെഹ് എന്നാണ്. പഴ വിപണിയിൽ അദ്ദേഹം പൂർത്തിയാക്കിയത് 50 വർഷമാണ്. വിവിധ പഴങ്ങളുടെ കച്ചവടമായിരുന്നു ആദ്യത്തെ 10 വർഷം.
പിന്നീട് ഇൗന്തപ്പഴ വിപണിയിൽ 40 വർഷം പൂർത്തിയാക്കി. പലതരം ഇൗന്തപ്പഴങ്ങൾ നിരത്തി വെച്ച് വാങ്ങാൻ എത്തുന്നവരെയും കാത്തിരിക്കുന്ന ഇദ്ദേഹം വാങ്ങാനെത്തുന്നവരോട് ഒാരോ ഇനത്തെ കുറിച്ചും വിശദമായി പറഞ്ഞുകൊടുക്കും. അതിെൻറ ഗുണം മുതൽ സ്വദേശം വരെ. ബഹ്റൈെൻറ ഇന്നലെകളിലെ വ്യാപാരത്തെ കുറിച്ച് പറയുേമ്പാൾ ആ മുഖത്ത് ഗതകാല ഒാർമകൾ തെളിയും. കാലം എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാക്കി എന്ന് പറഞ്ഞ് അദ്ദേഹം വ്യാപാരത്തിലെ ഇന്നലെകളെ കുറിച്ച് പറയും. ആൾത്തിരക്കും ആവശ്യക്കാരും കുറവായിരുന്ന കാലം.
എന്നാൽ കാലം ചെല്ലുന്തോറും ബഹ്റൈൻ വികസിച്ചു. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർ കച്ചവടം ചെയ്യാനും വാങ്ങാനും എല്ലാം എത്തി. തനിക്കും കൂടുതൽ സുഹൃത്തുക്കളെ കിട്ടി. പുതിയ തലമുറയിൽ നിന്നും ധാരാളം സൗഹൃദങ്ങളുണ്ട്. ശരീരത്തിന് ഗുണങ്ങൾ ഏറെ നൽകുന്നുണ്ട് ഇൗന്തപ്പഴം. പതിവായി ഉപയോഗിക്കുന്നവർക്ക് അതിെൻറ ഫലമറിയാമെന്നും അദ്ദേഹം പറയുന്നു. പരമാവധി വില കുറച്ചാണ് അദ്ദേഹം സാധനങ്ങൾ വിൽക്കുന്നത്. ചിലർ വിലപേശാൻ വരും. നഷ്ടത്തിൽ വിൽക്കാൻ കഴിയില്ലല്ലോ; എങ്കിലും ചെറിയ വിട്ടുവീഴ്ചകൾ ഒക്കെ ചെയ്യും.
പുഞ്ചിരിയോടെ സാലിഹ് ഹസൻ പറയുന്നു. ബഹ്റൈൻ, സൗദി, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് തെൻറ കടയിലുള്ളത്. 800 ഫിൽസ് മുതൽ അഞ്ച് ദിനാർ വരെയുള്ള ഇൗന്തപ്പഴങ്ങളുണ്ട്. ഇൗന്തപ്പഴത്തിെൻറ സത്ത് ലിറ്റർ ഒന്നര ദിനാർ ലിറ്റർ എന്ന നിലയിൽ വിൽക്കുന്നുണ്ട്. കുട്ടികൾക്ക് ഭക്ഷണത്തിനൊപ്പം നൽകാൻ ഉത്തമമാണ് സത്ത്. റമദാൻ വരുന്നതോട് കൂടി കച്ചവടം സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ ഇനങ്ങളെത്തും. സൗദിയിൽ നിന്നും പ്രത്യേകിച്ച് മദീനയിൽ സനിന്നുള്ളവയ്ക്ക് വലിയ ഡിമാൻറാണ്. മുനൈബി, ഖുമരി, സഹ്യ അങ്ങനെ പല പേരുകളുള്ള ഇൗന്തപ്പഴങ്ങൾ. ഭാര്യയും മൂന്ന് മക്കളും അടങ്ങിയതാണ് ഇദ്ദേഹത്തിെൻറ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.