മനാമ: റോഡ് സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഉപയോഗിച്ച ടയറുകൾ വിൽപന നടത്തരുതെന്ന നിർദേശത്തിന് സതേൺ മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ അംഗീകാരം. ഈ നിർദേശം വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് അൽസയാനിയുടെ അവലോകനത്തിന് വിട്ടിരിക്കുകയാണ്. കാർ വർക്ക്ഷോപ്പുകളും ഗാരേജുകളും ഇതിൽനിന്ന് വിട്ടുനിൽക്കണം. തേയ്മാനം സംഭവിച്ച ടയറുകൾ ഉപയോഗിക്കുന്നത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും. ഏതൊരു ഉപഭോക്തൃ ഉൽപന്നത്തേയും പോലെ ടയറുകൾക്കും ഉൽപാദനവും കാലഹരണ തീയതിയും ഉണ്ട്. ഉപയോഗിച്ച ടയറുകൾ വാഹനങ്ങളിൽ തിരികെ കൊണ്ടുവരുന്നതിനുപകരം റീസൈക്ലിങ് പദ്ധതികളിൽ ഉപയോഗിക്കണമെന്ന് അൽ തമീമി പറഞ്ഞു. ഉപയോഗിച്ച ടയറുകളുടെ ഇറക്കുമതി ബഹ്റൈൻ ഇതിനകം നിരോധിച്ചിട്ടുണ്ടെങ്കിലും, പ്രാദേശിക വാഹന റിപ്പയർ വർക്ക്ഷോപ്പുകളും ഗാരേജുകളും പഴയ ടയറുകൾ കൈകാര്യം ചെയ്യുന്നത് തടയാൻ നിയമമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.